റജിയ വീരാന്റെ രണ്ട് കഥാസമാഹാരങ്ങൾ പ്രകാശനം ചെയ്തു
text_fieldsജിദ്ദ: മാക്ബെത് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എഴുത്തുകാരി റജിയ വീരാന്റെ ‘പാരനോയയും പോംപെയും’, ‘സി.സി ടി.വിയിലെ പ്രേതം’ എന്നിങ്ങനെ രണ്ട് കഥാസമാഹാരങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ‘സി.സി ടി.വിയിലെ പ്രേതം’ എന്ന പുസ്തകം പ്രശസ്ത എഴുത്തുകാരി ഹണി ഭാസ്കറിന് നൽകി ജേക്കബ് എബ്രഹാമും ‘പാരനോയയും, പോംപെയും’ എന്ന പുസ്തകം എഴുത്തുകാരിയുടെ ഭർത്താവ് വീരാൻകുട്ടിക്ക് നൽകികൊണ്ട് ഗീത മോഹനനുമാണ് പ്രകാശനം ചെയ്തത്.
മാക്ബെത് പബ്ലിക്കേഷൻസ് സാരഥി എം.എ. ഷഹനാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകനും ഗായകനുമായ ഷംനാദ് ഭരത് ആശംസകൾ നേർന്നു സംസാരിച്ചു.
മൂന്നരപ്പതിറ്റാണ്ട് കാലമായി ജിദ്ദയിൽ പ്രവാസിയായ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശിനിയായ റജിയ വീരാന്റെ മൂന്നാമത്തെയും നാലാമത്തെയും പുസ്തകങ്ങളാണ് ഷാർജയിൽ പ്രകാശിതമായത്. ഇവരുടെ 150 ഓളം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30 ചെറുകഥകളുടെ സമാഹാരമായ ‘വളർത്തുപല്ലി’, ചെറുനോവലായ ‘അങ്ങനെയും ഒരു പെൺകുട്ടിക്കാലം’ എന്നിങ്ങനെ പേരക്ക ബുക്സ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഇവരുടെ രണ്ട് പുസ്തകങ്ങൾ കഴിഞ്ഞ വർഷം ജിദ്ദയിൽ വെച്ച് പ്രകാശനം ചെയ്തിരുന്നു.
പെരിന്തൽമണ്ണ സ്വദേശിയായ വീരാൻകുട്ടി കാരുകുളത്തിങ്കലാണ് ഭർത്താവ്. ശിരിൻ, റോഷൻ, ഹാഷിൻ, സോനൽ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.