Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊലപാതക കേസിൽ ജയിലിലായ...

കൊലപാതക കേസിൽ ജയിലിലായ രണ്ട്​ ഇന്ത്യക്കാരെ നിരപരാധികളെന്ന്​ കണ്ട്​ വിട്ടയച്ചു

text_fields
bookmark_border
കൊലപാതക കേസിൽ ജയിലിലായ രണ്ട്​ ഇന്ത്യക്കാരെ നിരപരാധികളെന്ന്​ കണ്ട്​ വിട്ടയച്ചു
cancel

റിയാദ്: കൊലപാതക കേസിൽ മൂന്ന് വർഷത്തോളമായി സൗദിയിലെ ജയിലിൽ ആയിരുന്ന രണ്ട് ഇന്ത്യക്കാർ നിരപരാധികളാണെന്ന് കണ്ട്​ കോടതി വിട്ടയച്ചു. വിധിപകർപ്പ് ഇന്ത്യൻ എംമ്പസിക്ക് കൈമാറി. റിയാദിന്​ സമീപം അൽഖർജ് മേഖലയിലെ കൃഷിയിടത്തിൽ ജോലിക്കാരായിരുന്ന തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദും ഉത്തർ പ്രദേശ് സ്വദേശി മുലായികയുമാണ്​ കോടതിയുടെ വിധിതീർപ്പിൽ ജയിൽ മോചിതരായത്​. ഒരു വാഹനാപകടത്തിൽ സഹപ്രവർത്തകനായ ബംഗ്ലാദേശ്​ പൗരൻ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ്​ ഇവർ കൊലപാതക കുറ്റം ആരോപിക്കപ്പെട്ട്​ ജയിലിലായത്​.

കൃഷിത്തോട്ടത്തിൽ ഇവരെ കൂടാതെ നാല്​ ബംഗ്ലാദേശ് സ്വദേശികളും ജോലിക്കാരായി ഉണ്ടായിരുന്നു. ഇവിടുത്തെ വിവിധ ജോലികൾ പരസ്പര സഹകരണത്തോടെ ചെയ്തു തീർക്കുന്നതിനിടയിൽ അബദ്ധ വശാൽ വാഹനാപകടം സംഭവിക്കുകയും ബംഗ്ലാദേശികളിലൊരാൾ മരിക്കാനിടയാവുകയും ചെയ്യുകയായിരുന്നു. തുടർന്ന് ശേഷിക്കുന്ന അഞ്ചു പേരെയും പൊലീസ് അറസ്​റ്റ്​ ചെയ്തു ജയിലിലടച്ചു. ജയിലിലായതിന്​ പിന്നാലെ കോവിഡ്​ മഹാമാരി പൊട്ടി പുറപ്പെട്ടതി​െൻറ പശ്ചാത്തലത്തിൽ കോടതി വ്യവഹാരങ്ങളും നിയമ നടപടികളും മന്ദഗതിയിലാകുകയും വിചാരണ തടവുകാരായി അഞ്ചു പേരും ജയിലിൽ തുടരേണ്ടിയും വന്നു.

ഇതിനിടയിൽ തമിഴ്‌നാട് സ്വദേശി ഷാഹുൽ ഹമീദി​െൻറ നാട്ടിലെ ബന്ധുക്കൾ സഹായത്തിനയി റിയാദിലെ കേളി കലാസാംസ്കാരിക വേദിയെ ബന്ധപ്പെട്ടു. കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി ഇന്ത്യൻ എംബസി നിർദേശപ്രകാരം വിഷയത്തിൽ ഇടപെടുകയും ഷാഹുൽ ഹമീദിനെ ജാമ്യത്തിൽ ഇറക്കുകയും ചെയ്തു. എന്നാൽ കേസി​െൻറയും ചാർത്തപ്പെട്ട കുറ്റത്തി​െൻറയും കാഠിന്യം മനസ്സിലാക്കിയ ഷാഹുൽ രണ്ടു മാസത്തിനുശേഷം നാട്ടിലേക്ക് പോകുന്നതിന്​ ശ്രമം നടത്തുകയും വീണ്ടും പൊലീസ് പിടിയിൽ അകപ്പെടുകയുമായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് തുടർച്ചയായി രണ്ടു വർഷത്തിലധികം ജാമ്യമില്ലാതെ ജയിലിൽ കഴിയേണ്ടി വന്നു. അതിനിടയിൽ കൂടെ അറസ്​റ്റിലായവരിൽ ഒരു ബംഗ്ലാദേശ് സ്വദേശി വിചാരണ വേളയിൽ കുറ്റം ഏറ്റുപറഞ്ഞു. ഇതോടെ ജയിലിൽ കഴിയുന്നവരിൽ ഇന്ത്യക്കാരെ കോടതി ശിക്ഷയിൽ നിന്നും ഒഴിവാക്കി. കുറ്റമേറ്റയാൾ ഒഴികെയുള്ള മറ്റ്​ രണ്ട്​ ബംഗ്ലാദേശികൾക്ക്​ രണ്ടു വർഷം തടവ് വിധിച്ചു. വിചാരണാകാലയളവിൽ തടവ് അനുഭവിച്ചത് കണക്കാക്കി രണ്ടു പേരേയും മോചിപ്പിക്കാൻ കോടതി ഉത്തവിൽ പറയുകയും ചെയ്​തു. എന്നാൽ കുറ്റമേറ്റയാൾക്കുളള വിധി ഇനിയും പ്രസ്താവിച്ചിട്ടില്ല.

കുറ്റമൊഴിവായെങ്കിലും ഷാഹുൽ ഹമീദി​െൻറയും മുലായികയുടെയും മറ്റ്​ രണ്ട്​ ബംഗ്ലാദേശികളുടെയും ജയിൽ മോചനത്തിന് ഇവരുടെ തൊഴിലുടമ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ നാസർ പൊന്നാനിയുടെ ഇടപെടലിൽ തന്നെ നാലുപേരെയും പുറത്തിറക്കുകയായിരുന്നു.

നിരപരാധികളാണെന്ന കോടതി വിധി വന്നതിനാൽ ജാമ്യമില്ലാതെ ജയിലിൽ കഴിഞ്ഞ കാലയളവിലെ നഷ്​ടപരിഹാരത്തിനായി ഷാഹുൽ ഹമീദി​െൻറയും മുലായികയുടെയും വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ നിർദേശങ്ങൾ പാലിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് നാസർ പൊന്നാനി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesSaudi Arabia
News Summary - Two Indians jailed in a murder case were found innocent and released
Next Story