Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാം-ബഹ്റൈൻ കിങ്...

ദമ്മാം-ബഹ്റൈൻ കിങ് ഫഹദ് കോസ്‌വേക്ക് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ

text_fields
bookmark_border
Dammam-Bahrain King Fahd Causeway
cancel
camera_alt

ദ​മ്മാം-​ബ​ഹ്​​റൈ​ൻ കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ

ദ​മ്മാം: ബ​ഹ്​​റൈ​നെ​യും ദ​മ്മാ​മി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​ട​ൽ​പാ​ല​മാ​യ ‘കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ’​ക്ക്​ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡു​ക​ൾ. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​സ്​​റ്റ​മ​ർ എ​ക്സ്പീ​രി​യ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ വ​ർ​ഷ​ന്തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന 24ാമ​ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​സ്​​റ്റ​മ​ർ എ​ക്സ്പീ​രി​യ​ൻ​സ് അ​വാ​ർ​ഡ് മ​ത്സ​ര​ത്തി​ലാ​ണ്​ ര​ണ്ട്​ നേ​ട്ട​ങ്ങ​ൾ കൂ​ടി ​ക​ര​സ്ഥ​മാ​ക്കി​യ​തെ​ന്ന്​ കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

‘ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ല്ലാ​റ്റി​ന്റെ​യും ഹൃ​ദ​യ​ഭാ​ഗ​ത്ത്’ എ​ന്ന വി​ഭാ​ഗ​ത്തി​ൽ സു​വ​ർ​ണ പു​ര​സ്കാ​രം (ഒ​ന്നാം സ്ഥാ​നം), ‘മി​ക​ച്ച സാം​സ്കാ​രി​ക മാ​റ്റ​വും ഉ​പ​ഭോ​ക്തൃ അ​നു​ഭ​വ​ത്തി​ലെ പ​രി​വ​ർ​ത്ത​ന​വും’ എ​ന്ന വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല പു​ര​സ്​​കാ​രം (മൂ​ന്നാം സ്ഥാ​നം) നേ​ടി​യ​താ​യി അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു.

സൗ​ദി​യി​ലേ​യും ബ​ഹ്‌​റൈ​നി​ലേ​യും കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച പ​രി​ധി​യി​ല്ലാ​ത്ത പി​ന്തു​ണ​യു​ടെ ഫ​ല​മാ​യി ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം പ്ര​ധാ​ന സ്തം​ഭം എ​ന്ന കോ​ർ​പ​റേ​ഷ​​ന്റെ അ​ഭി​ലാ​ഷ​ത്തി​ന്റെ സ്ഥി​രീ​ക​ര​ണ​മാ​ണ് ഈ ​അ​വാ​ർ​ഡു​ക​ൾ. ‘സൗ​ദി ക​സ്​​റ്റ​മ​ർ എ​ക്സ്പീ​രി​യ​ൻ​സി’​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ച് അ​വാ​ർ​ഡു​ക​ൾ കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ നേ​ര​ത്തേ നേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsInternational awardsDammam-Bahrain King Fahd Causeway
News Summary - Two international awards for Dammam-Bahrain King Fahd Causeway
Next Story