Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സീ​റി​ൽ...

അ​സീ​റി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വാ​ഹ​നം മു​ങ്ങി ര​ണ്ടു​ മ​ര​ണം

text_fields
bookmark_border
rain
cancel

റി​യാ​ദ്​: സൗ​ദി തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​സീ​റി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വാ​ഹ​നം മു​ങ്ങി ര​ണ്ടു​ പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ ഒ​ലി​ച്ചു​പോ​യി. അ​വ​രെ ക​ണ്ടെ​ത്താ​ൻ സി​വി​ൽ ഡി​ഫ​ൻ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ തു​ട​രു​ന്നു. ഒ​രു കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ കു​റി​ച്ച്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ഴ്​​വ​ര​ക​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

ക​ന​ത്ത മ​ഴ​യ​ത്ത് ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​ത്, വെ​ള്ള​ക്കെ​ട്ടു​ക​ൾ​ക്ക് സ​മീ​പ​ത്തേ​ക്ക് പോ​ക​രു​ത്, താ​ഴ്‌​വ​ര​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​ത് എ​ന്നി​ങ്ങ​നെ​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​നും സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​നും സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്ട​റേ​റ്റ് എ​ല്ലാ​വ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainFloodDeath NewsSaudi Arabia News
News Summary - Two killed as vehicle sinks in flood in Azir
Next Story