Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വാഹനാപകടത്തിൽ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട്​ മരണം; രണ്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
സൗദിയിൽ വാഹനാപകടത്തിൽ രണ്ട്​ മരണം; രണ്ടുപേർക്ക്​ പരിക്ക്​
cancel
camera_alt

അസീർ മഹാഇലെ ഹയ്യ്​ ദർസിൽ സിഗ്​നലിനടുത്തുണ്ടായ വാഹനാപകടം

അബഹ: ദക്ഷിണ സൗദിയിലെ അസീർ മഹാഇൽ ​പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട്​ പേർ മരിക്കുകയും രണ്ട്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. തിങ്കളാ​ഴ്​ച രാവിലെയാണ് ഹയ്യ്​ ദർസ്​ സിഗ്​നലിനടുത്ത്​​ ബാരലുകൾ കയറ്റിയ ട്രക്ക്​ നിയന്ത്രണംവിട്ടു മറ്റ്​ നിരവധി വാഹനങ്ങളെ കൂട്ടിയിടിച്ചായിരുന്നു അപകടമെന്ന്​​ അസീർ മേഖല റെഡ്​ക്രസൻറ്​ വക്താവ്​ അഹ​മ്മമദ്​ അൽമഇ പറഞ്ഞു.

സിഗ്​നലുകൾക്കടുത്ത്​ നിർത്തിയിട്ട നിരവധി വാഹനങ്ങൾക്ക്​ കേടുപാടുണ്ടായി. ബാരലുകൾ പുറത്തേക്ക്​ തെറിക്കുകയും ചെയ്​തു. വാഹനത്തി​െൻറ നിയമന്ത്രണം വിട്ടതാണ്​ അപകട കാരണം. മൂന്ന്​ യൂനിറ്റ്​ ആംബുലൻസുകൾ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ രണ്ട്​ പേർ മരിച്ചിട്ടുണ്ട്​. രണ്ട്​ പേർക്ക്​ പരിക്കേറ്റു​. ഒരാളുടെ പരിക്ക്​ ഗുരുതരമാണ്​. പരിക്കേറ്റവരെ മഹാഇൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റെഡ്​ക്രസൻറ്​ വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaSaudi Road AccidentSaudi car crash
News Summary - Two killed in Saudi car crash Two people injured
Next Story