തീർഥാടകർക്ക് രണ്ടര ലക്ഷം കുടകൾ വിതരണം ചെയ്യും
text_fieldsജിദ്ദ: മസ്ജിദുൽ ഹറാമിലെത്തുന്നവർക്ക് തണലേകാൻ കുടകൾ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. മേഖല മതകാര്യ വകുപ്പ് ബ്രാഞ്ച് ഒാഫിസിനു കീഴിലാണ് 'തണൽ, സംരക്ഷണം' എന്ന പേരിൽ കുട വിതരണത്തിനായി പദ്ധതി ആരംഭിച്ചത്. രണ്ടര ലക്ഷം കുടകളാണ് വിതരണം ചെയ്യുന്നത്.
ഹറമിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷക്കാണ് കുടകൾ വിതരണം ചെയ്യുന്നതെന്ന് ബ്രാഞ്ച് ഒാഫിസ് മേധാവി ഡോ. സാലിം അൽഖാമിരി പറഞ്ഞു. റമദാനിൽ ത്വവാഫിനിടയിൽ ചൂടിൽനിന്ന് ആശ്വാസമേകുകയാണ് ലക്ഷ്യം. മക്കയിലെ ചൂട് കൂടിയതിനാലും തീർഥാടകരുടെ എണ്ണം വർധിച്ചതിനാലുമാണ് കുട വിതരണമെന്ന് ബ്രാഞ്ച് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.