സൗദി പൗരന്മാർക്ക് വിദേശ യാത്രക്ക് ഇനി രണ്ട് ഡോസ് കുത്തിവെപ്പ് നിർബന്ധം
text_fieldsജിദ്ദ: സൗദിയിലെ എല്ലാ പൗരന്മാർക്കും 2021 ആഗസ്റ്റ് ഒമ്പത് ( മുഹറം ഒന്ന്) മുതൽ രാജ്യത്തിനു പുറത്ത് യാത്ര ചെയ്യാൻ കോവിഡ് വാക്സിൻ രണ്ട് ഡോസും എടുത്തിരിക്കൽ നിർബന്ധമാക്കി. ആരോഗ്യ മന്ത്രാലയം ശിപാർശ ചെയ്യുന്ന പ്രതിരോധ, മുൻകരുതൽ നടപടികൾക്ക് അനുസൃതമായും കോവിഡ് നിയന്ത്രിക്കാനുള്ള പരിശ്രമത്തിെൻറയും തുടർച്ചയായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
കോവിഡ് പുതിയ തരംഗങ്ങൾ ലോകത്തെ ചില രാജ്യങ്ങളിൽ ഉണ്ടാകുന്നത് കണക്കിലെടുത്തും അതിെൻ പ്രതിരോധിക്കാൻ രണ്ട് ഡോസ് വാക്സിനെടുത്തിരിക്കമെന്ന പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ്. തീരുമാനത്തിൽ നിന്ന് 12 വയസ്സിനു താഴെയുള്ളവരെയും കോവിഡ് ബാധിച്ച് രോഗംഭേദമായ ശേഷം ആറ് മാസം കഴിഞ്ഞവരെയും കോവിഡ് ബാധിച്ച് ഒരു ഡോസ് എടുത്തവരെയും ഒഴിവാക്കിയിട്ടുണ്ട്.
12 വയസ്സിനു താഴെയുള്ളവർക്ക് വിദേശ യാത്രക്ക് സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച കോവിഡ് അപകട ഇൻഷുറൻസ് പോളിസി നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.