Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്ക്​ വിമാന...

സൗദിയിലേക്ക്​ വിമാന ടിക്കറ്റിനൊപ്പം നാലുദിവസ സന്ദർശന വിസ സൗജന്യമായി നൽകി തുടങ്ങി

text_fields
bookmark_border
സൗദിയിലേക്ക്​ വിമാന ടിക്കറ്റിനൊപ്പം നാലുദിവസ സന്ദർശന വിസ സൗജന്യമായി നൽകി തുടങ്ങി
cancel

​ജിദ്ദ: സൗദി എയർലൈൻസ്​,ഫ്ലൈനാസ്​​ വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക്​ നാല്​ ദിവസത്തെ സൗജന്യ ട്രാൻസിറ്റ്​ സന്ദർശന വിസ നൽകുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്​ച (ജനുവരി 30) മുതലാണ്​ പദ്ധതിക്ക്​ തുടക്കം. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ്​ ഈ സേവനം ആരംഭിച്ചിരിക്കുന്നത്​. ഏത്​ ആവശ്യത്തിനും സൗദിയിലേക്ക് വിദേശികൾക്ക്​ വരാൻ സൗകര്യമൊരുക്കുക, ​പ്രവേശന വിസ നടപടിക്രമങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്​ ഈ പദ്ധതി​. ഈ ഹ്രസകാല വിസയിൽ വരുന്നവർക്ക്​ ഉംറ നിർവഹിക്കാനും മദീനയിലെ മസ്​ജിദുന്നബവി സന്ദർശിക്കാനും രാജ്യത്ത്​ നടക്കുന്ന വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കാനും വിനോദസഞ്ചാരം നടത്താനും കഴിയുമെന്ന്​ മന്ത്രാലയം വിശദീകരിച്ചു.

സൗദി എയർലൈൻസിന്റെയും ഫ്ലൈനാസിന്റെയും ഓൺലൈൻ സംവിധാനങ്ങളിലൂടെ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്കാണ്​ ഈ വിസക്ക്​ കൂടി അപേക്ഷിച്ച്​ നേടാൻ കഴിയുക. ഓൺലൈനിൽ ആവശ്യമായ വിവരം പൂരിപ്പിച്ച്​ സമർപ്പിക്കുന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിലെ വിസകൾക്കായുള്ള പോർട്ടലിലേക്കാണ്​ പോവുക. ഉടൻ തന്നെ വിസ ഇഷ്യൂ ചെയ്യുകയും ഇമെയിൽ വഴി അപേക്ഷകന്​ അത്​ ലഭിക്കുകയും ചെയ്യും. ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം സഹായിക്കുമെന്നാണ്​ കരുതുന്നത്​.

ഭൂഖണ്ഡങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രം (ഗ്ലോബൽ ഹബ്ബ്​), യാത്രക്കാരെ ആകർഷിക്കുന്ന ട്രാൻസിസ്​റ്റ്​ സ്​റ്റേഷൻ, ആഗോള വിനോദസഞ്ചാര കേന്ദ്രം എന്നീ നിലകളിൽ സൗദിയ​ുടെ സ്ഥാനം ആഗോള ഭൂപടത്തിൽ വ്യതിരിക്തമായി അടയാളപ്പെടുത്താൻ ഇത്​ സഹായിക്കും. ആളുകൾക്ക് പ്രയോജനകരമായി മാറുകയും ചെയ്യും. സന്ദർശനത്തിനുള്ള ഈ ഹ്രസ്വകാല ട്രാൻസിറ്റ് വിസ തീർത്തും സൗജന്യമാണ്​. വിമാന ടിക്കറ്റിനൊപ്പം ഉടൻ ലഭിക്കും. വിസയുടെ സാധുത മൂന്ന്​ മാസമാണ്​. അതായത്​ മൂന്ന്​ മാസത്തിനിടെ എപ്പോൾ വന്നാലും മതി. എന്നാൽ രാജ്യത്തെത്തിയാൽ നാല്​ ദിവസം മാത്രമേ ഇവിടെ തങ്ങാനാവൂ എന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

സൗദി എയർലൈൻസി​െൻറ​ ടിക്കറ്റ്​ വാങ്ങുമ്പോൾ തീർത്തും സൗജന്യമായി സന്ദർശന വിസ നൽകുന്ന സേവനം​ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന്​ അടുത്തിടെ സൗദി എയർലൈൻസ്​ വക്താവ്​ അബ്​ദുല്ല അൽശഹ്​റാനി വ്യക്തമാക്കിയിരുന്നു. അതാണ്​ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്​. സൗദി എയർലൈൻസിലെ പുതുക്കിയ ഓൺലൈൻ പ്രോഗ്രാമിലാണ്​ പുതിയ വിസ സേവനമുള്ളത്​. ‘നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്’ എന്ന പേരിലാണ്​ 96 മണിക്കൂർ (നാല്​ ദിവസം​) സമയത്തേക്ക്​ സൗദിയിലേക്ക്​ പ്രവേശിക്കാൻ യാത്രക്കാരെ പ്രാപ്​തരാക്കുന്ന സേവനം ആരംഭിക്കുന്നതെന്നും ഈ ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കറങ്ങാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക്​ കഴിയുമെന്നും പദ്ധതി ജിദ്ദ വിമാനത്താവളത്തിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ലെന്നും വക്താവ്​ നേരത്തെ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudia airlinesflynas airlinesvisit visaSaudi Arabia
News Summary - Two Saudi Arabian Airlines Will Grant A Free Four-Day Visa With The Ticket
Next Story