Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ​ല​സ്തീ​നി​ൽ...

ഫ​ല​സ്തീ​നി​ൽ ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​രം; ആ​ഗോ​ള സ​ഖ്യ​ത്തി​​ന്‍റെ പ്ര​ഥ​മ ഉ​ന്ന​ത​ത​ല സ​മ്മേ​ള​ന​ത്തി​ന്​ റി​യാ​ദി​ൽ തു​ട​ക്കം

text_fields
bookmark_border
conference
cancel
camera_alt

റി​യാ​ദി​ൽ ആ​ഗോ​ള സ​ഖ്യ​ത്തി​ന്‍റെ പ്ര​ഥ​മ ഉ​ന്ന​ത​ത​ല സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്ക​മാ​യ​പ്പോ​ൾ

റി​യാ​ദ്​: ഫ​ല​സ്തീ​നി​ൽ ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​രം ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നു​ള്ള ആ​ഗോ​ള സ​ഖ്യ​ത്തി​ന്‍റെ പ്ര​ഥ​മ ഉ​ന്ന​ത​ത​ല സ​മ്മേ​ള​നം റി​യാ​ദി​ൽ ആ​രം​ഭി​ച്ചു. റി​യാ​ദ് ഇ​ന്‍റ​ർ​കോ​ൺ​ടി​നെ​ന്‍റ​ൽ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഈ ​ഉ​ന്ന​ത​ത​ല യോ​ഗം ഒ​രു സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നും ഇ​സ്രാ​യേ​ലി​​ന്‍റെ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇന്ത്യൻ പ്രതിനിധിയായി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ അബൂ മാത്തൻ ജോർജ്

ഫ​ല​സ്​​തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യു.​എ​ൻ റി​ലീ​ഫ്​ ആ​ൻ​ഡ്​ വ​ർ​ക്​​സ്​ ഏ​ജ​ൻ​സി (യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ) മേ​ധാ​വി ഫി​ലി​പ്പ്​ ലാ​സ​ർ​നി യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ടെ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യ്‌​ക്കെ​തി​രെ ഇ​സ്രാ​യേ​ലി പാ​ർ​ല​മെ​ന്‍റാ​യ ‘നെ​സെ​റ്റ്’ ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പ് അ​തി​രു​ക​ട​ന്ന​തും അ​പ​ക​ട​ക​ര​മാ​യ ഒ​രു കീ​ഴ്​​വ​ഴ​ക്കം സൃ​ഷ്​​ടി​ക്കു​ന്ന​തു​മാ​ണെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി.

സം​ഘ​ട​ന​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് മാ​നു​ഷി​ക​വും വി​ക​സ​ന​പ​ര​വു​മാ​യ സ​ഹാ​യം ന​ൽ​കു​ന്ന​തി​നെ നി​യ​മ​വി​രു​ദ്ധ​മാ​ക്കു​ന്ന​തി​നു​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​മ്പ​യി​നി​ലെ ഏ​റ്റ​വും പു​തി​യ നീ​ക്ക​മാ​യേ ഇ​തി​നെ കാ​ണാ​നാ​വൂ. യു.​എ​ൻ റി​ലീ​ഫ്​ ഏ​ജ​ൻ​സി​യെ പൊ​ളി​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ലി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ​യും സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​​ന്‍റെ​യും പ്ര​മേ​യ​ങ്ങ​ളെ​യും അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ​യും ധി​ക്ക​രി​ച്ചാ​ണ്​ അ​വ​ർ ഗ​സ്സ​ക്കെ​തി​രെ യു​ദ്ധം ചെ​യ്യു​ന്ന​ത്. അ​തി​നൊ​പ്പം അ​വ​രു​ടെ ല​ക്ഷ്യ​മാ​ണ്​​ കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​ൽ​നി​ന്ന്​ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യെ ഒ​ഴി​വാ​ക്കി പ​ക​രം അ​വ​രു​ടെ കു​ടി​യേ​റ്റ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി. ഇ​ത്​ ഫ​ല​സ്തീ​നി​ക​ളു​ടെ ദു​രി​തം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കും.

ഇ​ത്​ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യ്‌​ക്കെ​തി​രെ മാ​ത്ര​മ​ല്ല, ഫ​ല​സ്തീ​നി​ക​ൾ​ക്കും അ​വ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്കും എ​തി​രെ​യാ​ണ്. ഇ​സ്രാ​യേ​ൽ-​പ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​​ന്‍റെ സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​ര​ത്തി​നാ​യി ദീ​ർ​ഘ​കാ​ല​മാ​യി നി​ല​വി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളെ ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റ്റാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ത്തി​നാ​ണ്​ നാം ​സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തെ​ന്നും ഇ​ത്​ പ്രാ​ദേ​ശി​ക സ്ഥി​ര​ത​ക്കും അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും സൃ​ഷ്​​ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണെ​ന്നും ഫി​ലി​പ്പ്​ ലാ​സ​ർ​നി തു​റ​ന്ന​ടി​ച്ചു.

ഫ​ല​സ്തീ​ൻ പ്ര​ശ്​​നം ര​ണ്ട്​ രാ​ഷ്​​ട്ര​മെ​ന്ന ഫോ​ർ​മൂ​ല​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നും അ​ത്​ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​നും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നു​മു​ള്ള നീ​ക്ക​മാ​ണ്​ ആ​ഗോ​ള സ​ഖ്യ​ത്തി​ന്‍റെ ല​ക്ഷ്യം.

ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തി​നാ​യി അ​റ​ബ്, ഇ​സ്​​ലാ​മി​ക, യൂ​റോ​പ്യ​ൻ മേ​ഖ​ല​യി​ലെ 149 രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ആ​ഗോ​ള സ​ഖ്യം രൂ​പ​വ​ത്​​ക​രി​ച്ച​താ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​ഥ​മ ഉ​ന്ന​ത​ത​ല യോ​ഗം ല​ക്ഷ്യം കാ​ണു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ആ​രാ​യും.

ഈ ഉന്നതതല യോഗത്തിൽ ഇന്ത്യയുൾപ്പടെ നിരവധി രാജ്യങ്ങളുടെ നേതാക്കളും നയതന്ത്രജ്ഞരും ദൂതന്മാരും പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികളുമാണ്​ പ​െങ്കടുക്കുന്നത്​​. ഇന്ത്യൻ പ്രതിനിധിയായി റിയാദിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ അബൂ മാത്തൻ ജോർജ്​ പ​ങ്കെടുക്കുന്നുണ്ട്​.

അറബ്​, ഇസ്​ലാമിക രാജ്യങ്ങളുടെ മന്ത്രിതല സംഘം, ഇസ്​ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്​മയായ ഒ.​െഎ.സി, യൂറോപ്യൻ യൂനിയൻ, നോർവേ എന്നിവയുടെ പങ്കാളിത്തത്തിലാണ്​ യോഗം നടക്കുന്നത്​. വ്യാഴാഴ്​ച വൈകീ​ട്ട്​ യോഗം സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingIsrael Palestine ConflictTwo State SolutionSaudi Arabia News
News Summary - Two state Solution in Palestine- The first meeting of the global alliance began in Riyadh
Next Story