മരുഭൂമിയിലെ ദുരിതക്കനലുകളിൽനിന്ന് രണ്ട് യു.പി സ്വദേശികളെ രക്ഷപ്പെടുത്തി
text_fieldsദമ്മാം: മരുഭൂമിയുടെ ഉള്ളറകളിൽ കൊടും പീഡനങ്ങളേറ്റ് കഴിയേണ്ടി വന്ന രണ്ട് മനുഷ്യജീവനുകളെ രക്ഷിക്കാൻ റിയാദിലെ സാമൂഹിക പ്രവർത്തകെൻറ സാഹസിക ഇടപെടൽ. ഉത്തർപ്രദേശ് ലഖ്നോ സ്വദേശികളായ ശ്യാംലാൽ, ഹസ്നൈൻ എന്നിവരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. അപ്രതീക്ഷിത ഫോൺ വിളിയെ പിന്തുടർന്ന് നൂറോളം കിലോമീറ്ററുകൾ മരുഭൂമി താണ്ടിയാണ് സിദ്ദീഖ് തുവ്വൂർ രക്ഷകനായത്.
കിടപ്പാടം വിറ്റുകിട്ടിയ 90,000 രൂപ കൊടുത്ത് വാങ്ങിയ വിസയിലാണ് നാലര വർഷം മുമ്പ് ശ്യാംലാൽ ഗൾഫിലേക്ക് ഡ്രൈവർ ജോലിക്കായെത്തിയത്. 250 ഓളം ഒട്ടകങ്ങളുള്ള മസറയിൽ (ഫാമിൽ) അവയെ പരിപാലിക്കുന്ന ജോലിയാണ് കിട്ടിയത്. എല്ലാം സഹിച്ച് ഒരു വർഷം ജോലിചെയ്തിട്ടും ശമ്പളം കിട്ടാതെ വന്നതോടെ നാട്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെട്ടു. ഗൾഫിലെ മറ്റൊരു രാജ്യത്തായിരുന്ന ശ്യാംലാലിനെ സൗദിയിൽ നല്ല ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തൊഴിലുടമ ഇവിടെ മരുഭൂമിയിലേക്ക് കൊണ്ടുവരുകയായിരുന്നു.
സമാന അനുഭവമാണ് ഹസ്നൈനുമുണ്ടായത്. 10 മാസം മുമ്പാണ് ഇയാൾ ഒട്ടകങ്ങളെ നോക്കാനെത്തിയത്. കിഴക്കൻ പ്രവിശ്യയിലെ ഖറിയത്തുൽ ഉലക്കടുത്തുള്ള ഉമ്മു അഖ്ല പൊലീസ് സ്േറ്റഷൻ പരിധിയിൽനിന്ന് നൂറുകിലോമീറ്ററകലെ മരുഭൂമിയിലായിരുന്നു രണ്ടുപേരും ഉണ്ടായിരുന്നത്. ഭക്ഷണവും ശമ്പളവുമില്ലാതെ കടുത്ത പീഡനങ്ങളേറ്റ് അടിമകളെപ്പോലെ കഴിയേണ്ടി വന്ന ഇവർ രക്ഷപ്പെടാൻ പല വഴികളും ആലോചിക്കുകയായിരുന്നു.
ഇത്തരത്തിൽ മരുഭൂമിയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ഒരാൾ ഹസ്നൈന് സിദ്ദീഖ് തുവ്വൂരിെൻറ ഫോൺ നമ്പർ നൽകുകയായിരുന്നു.
കുടുംബം ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് എംബസി ഇവരെ രക്ഷപ്പെടുത്താനുള്ള ചുമതല സിദ്ദീഖിനെ ഏൽപിക്കുകയുമായിരുന്നു. എംബസി നൽകിയ കത്തുമായി റിയാദിൽനിന്ന് 300 കി.മീറ്റർ അകലെയുള്ള ഉമ്മു അഖ്ല പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇതൊരു തൊഴിൽപ്രശ്നമാണെന്ന് പറഞ്ഞ് അവർ ആദ്യം കൈയൊഴിഞ്ഞു.
സിദ്ദീഖിെൻറ ഇടപെടലും ആത്മാർഥതയും മനസ്സിലാക്കി അവർ കൂടെ ചെന്നു. നെറ്റ്വർക്ക് ഇല്ലാത്തതിനാൽ ‘ഒസ്മാൻറ്’ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇവരുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു.
സ്പോൺസറുടെ പിതാവും സഹോദരനുമാണ് അവിടെയുണ്ടായത്. ശ്യാംലാൽ, ഹസ്നൈൻ എന്നിവരുടെ ദയനീയത നേരിട്ട് മനസ്സിലാക്കിയ പൊലീസ് സ്പോൺസറുൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ശമ്പളക്കുടിശ്ശിക തീർത്തുകൊടുക്കാൻ ആവശ്യപ്പെട്ടു.
ഹസ്നൈെൻറ നാലുമാസത്തെ ശമ്പളം അപ്പോൾ തന്നെ നൽകി. ശ്യാംലാലിെൻറ 31,000 റിയാൽ ഒരുമാസത്തിനകം നൽകാമെന്ന് സ്പോൺസറുടെ കരാറിൽ ഇരുവരെയും സിദ്ദീഖ് റിയാദിലേക്ക് കൊണ്ടുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.