സൗദിയിലുള്ള വിദേശികൾക്കും അഞ്ചുവർഷ യു.എ.ഇ സന്ദർശക വിസ
text_fieldsറിയാദ്: യു.എ.ഇയുടെ അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി സന്ദർകവിസ സൗദിയിൽ നിന്ന് അപേക്ഷിച്ച വിദേശികൾക്കും ലഭിച്ചു തുടങ്ങി. പല തവണ യു.എ.ഇ സന്ദർശനത്തിന് അനുമതി നൽകുന്ന അഞ്ചു വർഷം കാലാവധിയുള്ള സന്ദർശക വിസയാണിത്.
അപേക്ഷകർക്ക് ആറുമാസത്തിലധികം കാലാവധിയുള്ള പാസ്പോർട്ടും യു.എ.ഇ സർക്കാർ അംഗീകരിച്ച ഇൻഷുറൻസും നിർബന്ധമാണ്. ഇവയോടൊപ്പം ആറു മാസത്തെ ബാങ്ക് ഇടപാട് രേഖയും ഫോട്ടോയുമാണ് ഓൺലൈൻ അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത്.
4,000 ഡോളറോ (2.96 ലക്ഷം രൂപ) അതിന് തുല്യമായ വിദേശ കറന്‍സിയോ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം. അപേക്ഷ നൽകിയതിൽ പിഴവില്ലെങ്കിൽ വിസ ഫീസ് അടക്കാനുള്ള പേജ് തുറക്കും. വിസ ഫീസും ഇലക്ട്രോണിക് സേവന ഫീസും ഉൾെപ്പടെ 660 യു.എ.ഇ ദിർഹമാണ് (13,000 രൂപ) അപേക്ഷ ഫീസ്.
അപേക്ഷയിൽ പിഴവ് കണ്ടെത്തിയാൽ തിരുത്താൻ ആവശ്യപ്പെട്ട് രജിസ്റ്റർ ചെയ്ത ഐഡിയിൽ ഇ-മെയിൽ സന്ദേശം ലഭിക്കും. പിഴവുകൾ തിരുത്തി വീണ്ടും അപേക്ഷ സമർപ്പിക്കാം. സൗദിയിലുള്ള വിദേശികൾക്ക് താമസ അനുമതി രേഖയായ 'ഇഖാമ'യിൽ രേഖപ്പെടുത്തിയ പ്രഫഷൻ ഉയർന്നതാണെങ്കിൽ നേരത്തെ ഓൺ അറൈവൽ വിസ ലഭിച്ചിരുന്നു.
എന്നാൽ ഈ സേവനം ഈയിടെ യു.എ.ഇ നിർത്തലാക്കി. ഇതോടെ യു.എ.ഇയിലേക്ക് പ്രവേശിക്കാൻ മുൻകൂട്ടി സന്ദർശക വിസ എടുക്കുകയോ പാസ്‌പോർട്ടിൽ അമേരിക്കൻ വിസ സ്റ്റാമ്പ് ചെയ്തിരിക്കുകയോ വേണം. അഞ്ചു വർഷത്തെ പുതിയ വിസ നേടുന്നതോടെ ഏതു സമയത്തും യു.എ.ഇയിലെ എമിറേറ്റുകളിൽ പ്രവേശിക്കാനും സ്പോൺസറില്ലാതെ സ്വന്തം ഉത്തരവാദിത്തത്തിൽ താമസിക്കാനും കഴിയും.
ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ രാജ്യത്തു കഴിയാം. ആവശ്യമെങ്കില്‍ ഇത് 90 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനും അനുമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.