Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​ബൈ​ദ് ച​ങ്ങ​ലീ​രി...

ഉ​ബൈ​ദ് ച​ങ്ങ​ലീ​രി മെ​മ്മോ​റി​യ​ല്‍ ഫു​ട്​​ബാ​ൾ ടൂ​ര്‍ണ​മെ​ന്റി​ന്​ തു​ട​ക്കം

text_fields
bookmark_border
press meet
cancel
camera_alt

കെ.​എം.​സി.​സി പാ​ല​ക്കാ​ട്​ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ന്നു

റി​യാ​ദ്​: കെ.​എം.​സി.​സി പാ​ല​ക്കാ​ട്​ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് ഉ​ബൈ​ദ് ച​ങ്ങ​ലീ​രി മെ​മ്മോ​റി​യ​ല്‍ ഫു​ട്​​ബാ​ൾ ടൂ​ര്‍ണ​മെ​ന്റി​ന് വ്യാ​ഴാ​ഴ്​​ച​ തു​ട​ക്ക​മാ​യി. ടൂ​ർ​ണ​മെൻറ്​ സു​ലൈ മു​ത​വ്വ സ്​​റ്റേ​ഡി​യ​ത്തി​ൽ​ ആ​രം​ഭി​ച്ചെ​ന്ന്​​ സം​ഘാ​ട​ക​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​നാ​യി ഒ​രു നാ​ടി​ന്റെ സേ​വ​ക​നാ​യി മാ​റി​യ നി​ര്യാ​ത​നാ​യ ഉ​ബൈ​ദ് ച​ങ്ങ​ലീ​രി​യു​ടെ സ്മ​ര​ണാ​ര്‍ഥ​മാ​ണ് ടൂ​ര്‍ണ​മെൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

റി​യാ​ദ് ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ(​റി​ഫ) സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ടൂ​ര്‍ണ​മെ​ന്റി​ല്‍ അ​സോ​സി​യേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത 16 പ്ര​മു​ഖ ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. ടൂ​ര്‍ണ​മെ​ന്റി​​ന്റെ ഉ​ദ്ഘാ​ട​നം കെ.​എം.​സി.​സി റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ നി​ർ​വ​ഹി​ച്ചു.

ഫൈ​ന​ല്‍ മ​ത്സ​രം സൗ​ദി കെ.​എം.​സി.​സി​യു​ടെ നാ​ഷ​ന​ല്‍ സോ​ക്ക​ര്‍ മെ​ഗാ ഫൈ​ന​ല്‍ ന​ട​ക്കു​ന്ന ന​സ്രി​യ​യി​ലെ റി​യ​ല്‍ മാ​ഡ്രി​ഡ് സ്​​റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കു​​മെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ല​ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ബീ​ര്‍ കൊ​ള​ത്തൂ​ര്‍, ചെ​യ​ര്‍മാ​ന്‍ ഫാ​യി​സ് തോ​ട്ട​ര, ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ബാ​ദു​ഷ ഷൊ​ര്‍ണൂ​ര്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മൊ​യ്തീ​ന്‍ കു​ട്ടി തൃ​ത്താ​ല, ജോ. ​സെ​ക്ര​ട്ട​റി യൂ​നു​സ് മ​ണ്ണാ​ര്‍ക്കാ​ട് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentSaudi Arabia News
News Summary - Ubaid Changileeri Memorial Football Tournament Begins
Next Story