ഉബർ, കരീം ടാക്സി കമ്പനികൾ ലയിച്ചു
text_fieldsറിയാദ്: സൗദിയിലെ ഓണ്‍ലൈന്‍ കാര്‍ കമ്പനികളായ ഉബറിെൻറയും കരീമിെൻറയും ലയനം പൂർത്തിയായി. 310 കോടി ഡോളറിനാണ് കരീം ടാക്സിയെ ഉബര്‍ സ്വന്തമാക്കിയത്. കർശന ഉപാധികളോടെ മൂന്നു വർഷത്തെ കരാറാണ് നിലവിൽ അംഗീകരിച്ചിരിക്കുന്നത്. രണ്ട് കമ്പനികളും ലയിക്കുന്നതോടെ ടാക്സി ചാര്‍ജില്‍ വര്‍ധന വരാതിരിക്കാനാണ് നിബന്ധനകള്‍.
അമേരിക്ക ആസ്ഥാനമായി 2009ല്‍ രൂപവത്കരിക്കപ്പെട്ട ആഗോള ഓണ്‍ലൈന്‍ ടാക്സി കമ്പനിയാണ് ഉബര്‍. പശ്ചിമേഷ്യ കേന്ദ്രീകരിച്ച് 2012ല്‍ കരീം ടാക്സിയും നിലവില്‍ വന്നു. ഇതോടെ സൗദിയില്‍ കാര്‍ ടാക്സി ചാര്‍ജില്‍ വന്‍ മത്സരവും ഓഫറുകളും വന്നു. കുറഞ്ഞ നിരക്കിലായിരുന്നു ചാര്‍ജുകള്‍.
സൗദിയില്‍ സ്വദേശികള്‍ ഭൂരിഭാഗവും യാത്രക്ക് ആശ്രയിക്കുന്നത് കരീമിനെയാണ്. ഇതിനിടെയാണ് 310 കോടി ഡോളറിന് കരീം ടാക്സി കമ്പനിയെ ഉബര്‍ സ്വന്തമാക്കിയത്. ലയന നടപടി പൂർത്തിയായെങ്കിലും രണ്ട് കമ്പനികളും വെവ്വേറെ തന്നെ പ്രവർത്തിക്കും. കര്‍ശന ഉപാധികളോടെയാണ് സൗദിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ കോമ്പറ്റീഷന് കമ്പനികളുടെ ലയനത്തിന് അംഗീകാരം നല്‍കിയത്. രണ്ട് കമ്പനികളും ഒന്നാകുന്നതോടെ ടാക്സി ചാര്‍ജ് വര്‍ധിക്കാന്‍ കാരണമാകും. ഇതു തടയുന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ലയനത്തിന് അനുമതി. ചാർജ് കൂടുന്ന സാഹചര്യമുണ്ടായാൽ അതോറിറ്റി ഇടപെടും. പരാതികള്‍ ലഭിച്ചാല്‍ നടപടിയുമെടുക്കും. ഈയടുത്ത് 100 ശതമാനം സ്വദേശിവത്കരണം ഈ മേഖലയിൽ പ്രഖ്യാപിച്ചതോടെ ഇപ്പോൾ സൗദിയികളാണ് ഓൺലൈൻ ടാക്സി സേവനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.