അൽഅഹ്സയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
text_fieldsഅൽഅഹ്സ: തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കുന്നതിന്റെ ഭാഗമായി വിപുലമായ യു.ഡി.എഫ് ഇലക്ഷൻ കൺവെൻഷൻ ശനിയാഴ്ച ഹുഫൂഫിൽ നടക്കുമെന്ന് നേതൃത്വം അറിയിച്ചു. ഇന്ത്യ മതനിരപേക്ഷ രാജ്യമായി നിലനിൽക്കണോ അതോ സംഘ്പരിവാർ വിഭാവനം ചെയ്യുന്ന വിനാശകരമായ മതരാഷ്ട്രമായി മാറണോ എന്നു തീരുമാനിക്കുന്ന നിർണായക പാർലമെന്റ് പൊതുതെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഇൻഡ്യ മുന്നണിയെ അധികാരത്തിലെത്തിക്കേണ്ടത് മതേതര ജനാധിപത്യ വിശ്വാസികളുടെ കടമയും ഉത്തരവാദിത്തവുമാണെന്ന് അൽഅഹ്സ യു.ഡി.എഫ് നേതൃയോഗം പ്രവാസി ഇന്ത്യക്കാരെ ഓർമപ്പെടുത്തി. കേന്ദ്ര കേരള സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്ന് ഒ.ഐ.സി.സി, കെ.എം.സി.സി സംയുക്ത യോഗം വിലയിരുത്തി.
തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനും, പ്രവാസി കുടുംബാംഗങ്ങളുടെ വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് ഉറപ്പ് വരുത്താനും പദ്ധതികൾ തയാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു. വോട്ട് വിമാനം, വൺ കോൾ വൺ വോട്ട്, പ്രവാസി കുടുംബയോഗങ്ങൾ എന്നിവ അവയിൽ ചിലതാണ്. ഹുഫൂഫിൽ കെ.എം.സി.സി അൽ ഹസ്സ സെൻട്രൽ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ പ്രസാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്റഫ് ഗസാൽ, സുൽഫി ബാവ വഡാസ് ,അർശദ് ദേശമംഗലം, ഷമീർ പനങ്ങാടൻ, നവാസ് കൊല്ലം, അഹമ്മദ് കബീർ, എം.ബി. ഷാജു, ഷാനി ഓമശ്ശേരി, ഗഫൂർ വറ്റല്ലൂർ, സി.പി.എ. നാസർ, അഫ്സൽ തിരൂർകാട്, കെ. അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. നാസർ പാറക്കടവ് സ്വാഗതവും, ഉമർ കോട്ടയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.