യു.എഫ്.സി ഫുട്ബാൾ മേളക്ക് സമാപനം; ദല്ലാ എഫ്.സിക്ക് കിരീടം
text_fieldsഅൽ ഖോബാർ: അൽ ഖോബാർ യുനൈറ്റഡ് ഫുട്ബാൾ ക്ലബിന്റെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാലപ്പ് യു. എഫ്.സി ഫുട്ബാൾ മേളക്ക് തുക്ബ ക്ലബ് സ്റ്റേഡിയത്തിൽ ആവേശകരമായ സമാപനം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ബദർ എഫ്.സിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് ദല്ലാ എഫ്.സി ടീം തങ്ങളുടെ പ്രഥമ കിരീടം ചൂടിയത്. ആദ്യ പകുതിയിൽ നിയാസ് നേടിയ സൂപ്പർ ഗോളിൽ ബദർ എഫ്.സി മുന്നിട്ട് നിന്നെങ്കിലും പതിയെ രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തിയ ദല്ലാ എഫ്.സി മികച്ച കളി പുറത്തെടുത്തു.
ദല്ലാ എഫ്.സിയുടെ മുന്നേറ്റ താരം ഫദ്ലിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി അജ്സൽ ഗോളാക്കി മാറ്റി ദല്ലാ എഫ്.സിക്ക് സമനില നേടി. ശേഷം നടന്ന ടൈബ്രേക്കറിൽ ആദ്യ രണ്ട് പെനാൽറ്റി കിക്കുകൾ വിഫലമായ ബദർ എഫ്.സിക്ക് ദല്ലാ എഫ്.സിക്ക് മുമ്പിൽ അടിയറവ് പറയേണ്ടി വന്നു. ദല്ലാ എഫ്.സിക്ക് വേണ്ടി ആശിഖ് (റെയിൽവേസ്), അമീൻ (ഫോർസ കൊച്ചി), നവാസ് (ബാസ്കോ എഫ്.സി) എന്നിവരും ബദർ എഫ്.സിക്ക് വേണ്ടി ആസിഫ് ബലോട്ടെലി (റോയൽ ട്രാവൽസ്), ഫസൽ പാച്ചു (സൂപ്പർ ലീഗ് മലപ്പുറം), നൗഫൽ കാസർകോട് (ഫോർസ കൊച്ചി) എന്നിവരും കളത്തിലിറങ്ങി.
ആയിരക്കണക്കിന് ഫുട്ബാൾ ആരാധകരാണ് കലാശപ്പോരാട്ടം കാണുവാൻ കുടുംബ സമ്മേതം സ്റ്റേഡിയത്തിലെത്തിയത്. ടൂർണമെൻറിലെ മികച്ച കളിക്കാരനായി അജ്സലിനെ (ദല്ല എഫ്.സി) തെരഞ്ഞെടുത്തു. മറ്റു മികച്ച കളിക്കാരായി ദിൽഷാദ് (ടോപ് സ്കോറർ), അനസ് (ഡിഫൻഡർ), ഷിബിലി (മിഡ് ഫീൽഡ്), സുഹൈൽ (ഗോൾ കീപ്പർ), അബ്ദുൽ ഡാനിഷ് (യൂത്ത് ഐക്കൺ), ഇംതിയാസ് (ടീം മാനേജർ) തുടങ്ങിയവരെ തെരഞ്ഞടുത്തു.
കോർണിഷ് സോക്കറിനാണ് ഫ്ലയർപ്ലെ ട്രോഫി. ഡിഫയുടെ താരമായി അജ്സലിനെ (ദല്ല എഫ്.സി) തെരഞ്ഞെടുത്തു. കിഴക്കൻ പ്രവിശ്യാ വിദ്യാഭ്യാസ സ്കൗട്ടിങ് ആക്റ്റിവിറ്റി വിഭാഗം മേധാവിയും ദഹ്റാൻ നൈബർഹുഡ് ക്ലബ്ബ് ഡയറക്ടറുമായ ഫൈസൽ അബ്ദുല്ല അൽ ദോസരി മുഖ്യാതിഥിയായിരുന്നു. വിജയികളായ ദല്ലാ എഫ്.സിക്ക് ഗാലപ്പ് സൗദി എം.ഡി ഹകീം തെക്കിൽ ട്രോഫിയും ഫൗരി മണി ട്രാൻസ്ഫർ നൽകുന്ന കാഷ് അവാർഡ് ഡിഫ പ്രസിഡൻറ് ഷമീർ കൊടിയത്തൂരും സമ്മാനിച്ചു.
റണ്ണേഴ്സ്സായ ബദർ എഫ്.സിക്ക് മുജീബ് ഈരാറ്റുപേട്ട കാലക്സ് ട്രോഫിയും കാക്കു സേഫ്റ്റി നൽകുന്ന പ്രൈസ് മണി ഫവാസ് കാലിക്കറ്റും സമ്മാനിച്ചു. ടൂർണമെൻറിന് മെഡിക്കൽ സേവനം നൽകിയ ദമ്മാം അൽ റയാൻ പോളിക്ലിനിക്കിന് വേദിയിൽ വെച്ച് ഉപഹാരം സമ്മാനിച്ചു. മികച്ച വളൻറിയർമാരായി തെരഞ്ഞെടുക്കപ്പെട്ട ഷമീർ എടത്തനാട്ടുകര, ജാസിം വാണിയമ്പലം, മുഹമ്മദ് ഷിബിൻ, ഷബീർ ആക്കോട്, ഷംസീർ കിഴക്കത്ത്, ഫൈസൽ കാളികാവ്, സുഹൈൽ കട്ടുപ്പാറ, ജംഷീർ കാർത്തിക എന്നിവർക്ക് ഫലകവും ഉപഹാരങ്ങളും സമ്മാനിച്ചു.
ഗാലപ്പ് സൗദി സി.എഫ്.ഒ മൊയ്തീൻ കുഞ്ഞ് സൊങ്കൽ, സൈനുദ്ദിൻ മൂർക്കനാട്, ഷമീർ നാദാപുരം, ലിയാക്കത്ത് കരങ്ങാടൻ, സാബു മേലതിൽ, അബ്ദുൽ ഖാദർ പൊന്മള, ഷിബു നവാസ്, ഹുസൈൻ നിലമ്പൂർ, അമീൻ അബീഫ്കോ, ഷറഫുദ്ദീൻ, സകീർ വള്ളക്കടവ്, റഷീദ് ചേന്ദമംഗല്ലൂർ, റാസിക് വള്ളിക്കുന്ന് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. സ്വദേശി റഫറിമാരായ ഫൈസൽ അൽ ഖാലിദി, മുഹമ്മദ് താബിത്, ഹമദ് അൽ ഈസ, ഖാലിദ് അൽ ഖാലിദി തുടങ്ങിയവർ കളി നിയന്ത്രിച്ചു.
യു.എഫ്.സി ഭാരവാഹികളായ ഇഖ്ബാൽ ആനമങ്ങാട്, രാജു കെ. ലൂക്കാസ്, അസ്ലം കണ്ണൂർ, ആശി നെല്ലിക്കുന്ന്, ഫൈസൽ എടത്തനാട്ടുകര, ശരീഫ് മാണൂർ, മുഹമ്മദ് നിഷാദ്, ഫൈസൽ വട്ടാര, ലെഷിൻ മണ്ണാർക്കാട്, ഷൈജൽ വാണിയമ്പലം, ഫസൽ കാളികാവ്, റഷീദ് മാനമാറി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.