യു.എഫ്.സി ഫുട്ബാള്‍ മേളക്ക് തുടക്കം
text_fieldsദമ്മാം: അല്‍കോബാര്‍ യുനൈറ്റഡ് എഫ്.സിയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാലപ് ഫുട്ബാള്‍ മേളക്ക് റാക്കയിലെ ഖാദിസിയ ക്ലബ് സ്റ്റേഡിയത്തില്‍ തുടക്കം.
ഐ.എസ്.എല്‍ ടീമായ ജാംഷഡ്പുര്‍ എഫ്.സിയുടെ താരം മുഹമ്മദ് ഉവൈസ് മോയിക്കല്‍ മുഖ്യാതിഥിയായി. ഗാലപ് സൗദി എം.ഡി ഹക്കീം തെക്കിലില്നിന്ന് പന്ത് സ്വീകരിച്ച് ഉവൈസ് മോയിക്കല്‍ ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന മേളയുടെ ഔദ്യോഗിക കിക്കോഫ് നിര്‍വഹിച്ചു.
സ്വദേശി വ്യവസായ പ്രമുഖന് അബ്ദുല്ല മിസ്ഫര്‍ അല്‍ ഹാജ്രി, മുജീബ് ഈരാറ്റുപേട്ട, നവാസ് അണങ്കൂര്‍, ആസിഫ് അഹ്മദ്, ഷബീര്‍, അഫ്സല് പൊങ്കിയില്, ഷനൂബ് കൊണ്ടോട്ടി, സൈനുദ്ദീന്‍ ഹുദവി, റോണി ജോണ്‍, സിദ്ദീഖ് പാണ്ടികശാല, നൗശാദ് ഇരിക്കൂര്‍, അഷ്റഫ് ആലുവ, ജംജൂം അബ്ദുല്‍ സലാം, ലിയാക്കത്ത് കരങ്ങാടന്‍, അബ്ദുല്‍ സമദ് കെ.പി, നാസര്‍ വെള്ളിയത്ത്, സക്കീര്‍ വള്ളക്കടവ്, മുജീബ് പാറമ്മല്‍, സഹീർ മജ്ദാൽ, റിയാസ് പറളി, ജാബിർ ഷൗക്കത്ത്, റഷീദ് മാളിയേക്കല്‍, ഷുക്കൂര്‍ അല്ലിക്കല്‍, ഹുസൈന് നിലമ്പൂര്‍, അസ്ലം കണ്ണൂര്‍, ഇഖ്ബാല്‍ ആനമങ്ങാട്, സജീബ് ചേലക്കോടന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രസിഡന്റ് ആശി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. മുജീബ് കളത്തില്‍ സ്വാഗതം പറഞ്ഞു.
ഉദ്ഘാടന ദിവസം നടന്ന മത്സരങ്ങളില്‍ യൂത്ത് ക്ലബ് എഫ്.സി ദമ്മാമിനെയും ജുബൈല്‍ എഫ്.സി സ്പോര്‍ട്ടിങ് ഖാലിദിയയെയും ഇ.എം.എഫ് റാക്ക എഫ്.സി.ഡി തെക്കേപ്പുറത്തെയും മഡ്രിഡ് എഫ്.സി ഇംകോ കോബാറിനെയും ഖാലിദിയ എഫ്.സി ദമ്മാം സോക്കറിനെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
വിനീഷ് സുരേഷ് (യൂത്ത് ക്ലബ്), ഗോകുല്‍ (ജുബൈല്‍ എഫ്.സി), ദില്‍ഷാദ് (ഇ.എം.എഫ്), ശിഹാബ് (മഡ്രിഡ്) ഹഫ്സല്‍ (ഖാലിദിയ) എന്നിവരെ കളിയിലെ കേമന്മാരായി തിരഞ്ഞെടുത്തു. റഷീദ് മാനമാറി, ലെശിന്‍ മണ്ണാര്‍ക്കാട്, ശരീഫ് മാണൂര്‍, ഷാഹിദ് കള്ളിക്കാട്, ഫൈസല്‍ കാളികാവ് എന്നിവര്‍ നേതൃത്വം നല്കി. സ്വദേശി റഫറിമാര്‍ കളി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.