യുക്രെയിൻ പ്രതിസന്ധിക്ക് വേണ്ടത് രാഷ്ട്രീയ പരിഹാരം -കിരീടാവകാശി
text_fieldsജിദ്ദ: യുക്രെയിൻ പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ യുക്രെയിൻ പ്രസിഡൻറിന്റെ ഉപദേശകനും പ്രത്യേക ദൂതനുമായ റുസ്തം ഒമറിയോവിനെ സ്വീകരിച്ചശേഷം നടത്തിയ കൂടിക്കാഴ്ചയിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്.
യുക്രെയിൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണയും താൽപര്യമുണ്ടാകും. പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് സംഭാവന നൽകാനുള്ള ശ്രമങ്ങൾ തുടരുമെന്നും കിരീടാവകാശി പറഞ്ഞു.
സൽമാൻ രാജാവിനും കിരീടാവകാശിക്കും യുക്രെയിൻ പ്രസിഡൻറ് സെലൻസ്‌കിയുടെ ആശംസകൾ റുസ്തം ഒമറിയേവ് അറിയിച്ചു. കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴി സൗദി അറേബ്യ നടത്തിയ മാനുഷിക ശ്രമങ്ങൾക്ക് റുസ്തം തന്റെ രാജ്യത്തിന്റെ അഭിനന്ദനം അറിയിച്ചു. സ്വീകരണച്ചടങ്ങിൽ പ്രതിരോധ ഡെപ്യുട്ടി മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ എന്നിവരും പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.