പുസ്തകങ്ങൾ അണുമുക്തമാക്കാൻ അൾട്രാവയലറ്റ് സംവിധാനം
text_fieldsജിദ്ദ: അൾട്രാവയലറ്റ് രശ്മികളുപയോഗിച്ച് പുസ്തകങ്ങളും ൈകയെഴുത്തുപ്രതികളും അണുമുക്തമാക്കുന്നതിനുള്ള ഉപകരണമൊരുക്കി മക്ക, മദീന ഇരുഹറം കാര്യാലയം. അലുമിനിയം ബോക്സിെൻറ രൂപത്തിലാണ് അൾട്രാവയലറ്റ് രശ്മികൾകൊണ്ട് സജ്ജീകരിച്ച ഉപകരണമെന്ന് സാേങ്കതിക വിഭാഗം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ മുസ്ലിഹ് അൽജാബിരി പറഞ്ഞു. ഉപകരണത്തിെൻറ ഉള്ളിൽ ഫാനും പൊടികൾ വലിച്ചെടുക്കാൻ ഫിൽട്ടറുമുണ്ട്.
പുസ്തകങ്ങളും പേപ്പറുകളും അണുമുക്തമാക്കുന്നതിന് ഇതു സഹായിക്കുന്നുവെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. ആറു പുസ്തകങ്ങൾ ഉൾക്കൊള്ളാൻ ഉപകരണത്തിന് കഴിയും. രണ്ട് മിനിറ്റിനുള്ളിൽ ആറ് പുസ്തകങ്ങൾ എന്ന നിരക്കിൽ മണിക്കൂറിൽ നൂറിലധികം പുസ്തകങ്ങൾ അണുമുക്തമാക്കാനാകും. ഏജൻസി പറഞ്ഞ മാനദണ്ഡങ്ങൾക്കനുസൃതമായി ഉപകരണത്തിെൻറ പ്രവർത്തനം ഉറപ്പാക്കുന്നതിന് പ്രത്യേക ടീം മേൽനോട്ടത്തിനുണ്ട്. സാേങ്കതിക വിദ്യയിലൂടെ വിവിധതരം വൈറസുകളെയും ബാക്ടീരിയകളെയും നീക്കംചെയ്യാൻ ഉപകരണത്തിനു സാധിക്കുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.