Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ ഉമ്പായിയെ...

റിയാദിൽ ഉമ്പായിയെ കേട്ട ഒരു ശിശിര രാവ്​

text_fields
bookmark_border
റിയാദിൽ ഉമ്പായിയെ കേട്ട ഒരു ശിശിര രാവ്​
cancel

റിയാദ്​: ഉമ്പായിയുടെ ഗസൽ മധുരം നുകർന്ന ഒരു രാവ്​ റിയാദിലെ മലയാളി സംഗീത പ്രേമികൾക്കുമുണ്ട്​ സ്വന്തമായി​. അതൊരു ശിശിരകാലത്തായിരുന്നു. വർഷങ്ങൾക്ക്​ മുമ്പ്​. ദമ്മാമിൽ സംഗീതപരിപാടിക്ക്​ എത്തിയ അദ്ദേഹം റിയാദിലെ ഒരു കലാസംഘാടകൻ ക്ഷണിച്ചതനുസരിച്ച് വന്നതാണ്​. പെ​െട്ടന്നുള്ള പരിപാടിയായതിനാൽ വേണ്ടത്ര ആളുകളെ ക്ഷണിക്കാൻ സംഘാടകന്​ കഴിയാതെ പോയി. റിയാദ്​ ശിഫക്ക്​ സമീപം ഇസ്​തിറാഹയിൽ ഒരുക്കിയ പരിപാടി ആസ്വദിക്കാൻ എത്തിയത്​ വെറും 14 ​പേർ മാത്രമായിരുന്നു.

ഇസ്​തിറാഹയിലെ പുല്ലുമെത്ത വിരിച്ച മുറ്റത്തിരുന്ന്​ അദ്ദേഹം ആ രാത്രി മുഴുവൻ പാടി. കൈവിരൽ എണ്ണത്തിലൊതുങ്ങിയ സദസ്യർക്ക്​ വേണ്ടി ത​​​െൻറ ഏറ്റവും ഹിറ്റ്​ പാട്ടുകൾ പാടു​േമ്പാഴും അദ്ദേഹത്തി​​​െൻറ മുഖത്ത്​ സ്ഥായിയായ പുഞ്ചിരിയുടെ നിലാവാണ്​ നിറഞ്ഞു തിളങ്ങി നിന്നത്​. തന്നെ കേൾക്കാൻ എത്തിയവരുടെ എണ്ണം നന്നെ ശുഷ്​കിച്ചുപോയതിലെ സ​േങ്കാചമോ ആളുകളെ ക്ഷണിക്കാത്ത സംഘാടകനോടുള്ള ദേഷ്യമോ ആ മുഖത്തുണ്ടായിരുന്നില്ല. ലക്ഷങ്ങളാണ്​ കേൾക്കുന്നതെന്ന സംതൃപ്​തി നിറഞ്ഞതായിരുന്നു ഭാവം. സംഗീതത്തി​​​െൻറ ഹൃദയമറിയുന്നവന് അതിനപ്പുറം ഒന്നും ശ്രദ്ധിക്കേണ്ട ആവശ്യമില്ലല്ലോ. ശ്രോതാക്കളുടെ എണ്ണം പോലും. ‘പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ പാടിപ്പാടിയുറക്കൂ...’ എന്ന ഏറ്റവും പ്രശസ്​തമായ ഗസലിൽ തുടങ്ങിയ ഉമ്പായി പുലർച്ചെ വരെ സ്വന്തമായ ഏതാണ്ടെല്ലാ ശ്രദ്ധേയ ഗാനങ്ങളും പാടി. ​

അതിനിടയിൽ ജീവിതത്തെ കുറിച്ച്​, സഞ്ചരിച്ച സംഗീത വഴികളെ കുറിച്ച്​, ഒ.എൻ.വിയുടെയും സച്ചിദാനന്ദ​​​െൻറയും വരികളിൽ നിന്ന്​ സംഗീതം കടഞ്ഞെടുത്തതിനെ കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞു. മറക്കാനാവാത്ത ഒരു ഗസൽ രാവാണ്​ അവിടെയുണ്ടായിരുന്ന 14 പേരുടെയും ഹൃദയങ്ങളിൽ പെയ്​തിറങ്ങിയത്​. പരിപാടി അവസാനിച്ച്​ എല്ലാവരും യാത്ര പറഞ്ഞു പിരിയു​േമ്പാൾ ഇൗ ലേഖകൻ ചോദിച്ചു: ‘‘ഇത്രയും കുറഞ്ഞ സദസിന് മുമ്പില്‍ ഒരു കച്ചേരി ആദ്യമായിരിക്കും അല്ലേ?’’
അപ്പോഴും മുഖത്ത്​ ഉദിച്ചുനിന്ന നിലാപുഞ്ചിരിയോടെ അദ്ദേഹത്തി​​​െൻറ മറുപടി പെ​െട്ടന്നായിരുന്നു: ‘‘ഒരാൾ മാത്രമാണെങ്കിൽ പോലും ഞാന്‍ പാടും’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsgulf newsumbai
News Summary - umbai-saudi-saudi news
Next Story