ഇന്ത്യൻ ഹാജിമാർക്ക് ത്രിവർണ കുടകൾ
text_fieldsമക്ക: കനത്ത ചൂടിനെ നേരിടാൻ ഇന്ത്യൻ ഹാജിമാർക്ക് ഇന്ത്യന്‍ ഹജ്ജ് മിഷൻ ത്രിവർണ കുടകള്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ ഹജ്ജ് കനത്ത ചൂടിലായിരിക്കുമെന്നതിനാല്‍ നാട്ടില്‍ നിന്നും മക്കയിലും മദീനയിലുമുള്ള താമസ സ്ഥലത്ത് എത്തുന്ന മുറക്ക് തന്നെ ഹാജിമാർക്ക് ഇന്ത്യൻ പതാക നിറത്തിലുള്ള കുടകള്‍ ലഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ മക്കയിൽ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. ഇത് വരും ദിനങ്ങളില്‍ കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിെൻറ മുന്നറിയിപ്പ്.
ബസ് സ്റ്റേഷനുകളിൽ തിരക്ക് കാരണം ബസ് കയറാൻ മണികൂറുകള്‍ കത്ത് നിൽകേണ്ടിവരുന്നുണ്ട്. ചൂടിനെ മറികടക്കാന്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ ഹാജിമാര്‍ കുടകൾ കരുതണമെന്ന് ഹജ്ജ് മിഷന്‍ പ്രത്യേക നിര്‍ദേശം നൽകിയിരുന്നു. ഇത് കൂടാതെ വെള്ളവും ജ്യൂസും ഹജ്ജ് മിഷന്‍ ബസ് സ്്റ്റേഷനുകളിൽ വിതരണം നടത്തുന്നുണ്ട്. തിരക്ക് കൂടുതലുള്ള സമയങ്ങളിൽ മെഡിക്കല്‍ വിഭാഗവും ഹാജിമാരുടെ സേവനതിനു ഹറമിന് പരിസരത്ത് എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.