സംസം വിതരണം ചെയ്യുന്നവർക്ക് കുടകൾ
text_fieldsമക്ക ഹറമിൽ സംസം വിതരണക്കാർക്ക് ഒരുക്കിയ സൺഷേഡ് കുട
ജിദ്ദ: മക്ക ഹറമിൽ സംസം വിതരണം ചെയ്യുന്നവർക്ക് തണലേകാൻ കുടകൾ ഒരുക്കി. മത്വാഫിലും ഹറം മുറ്റങ്ങളിലും സംസം വിതരണം ചെയ്യുന്നവർക്ക് കൊടും ചൂടിൽനിന്ന് സുരക്ഷയും ആശ്വാസവുമേകുന്നതിനാണ് 20 ഓളം സൺേഷഡ് കുടകൾ ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്.
സംസം വിതരണം ചെയ്യുന്നവർക്ക് ജോലികൾ എളുപ്പത്തിലും ആശ്വാസത്തിലും നിർവഹിക്കുന്നതിനാണ് സൺഷേഡ് കുടകൾ ഒരുക്കിയിരിക്കുന്നതെന്ന് സംസം വകുപ്പ് മേധാവി അബ്ദുറഹ്മാൻ അൽസഹ്റാനി പറഞ്ഞു. ഈ കുടകൾ യോജിച്ച രൂപകൽപനയിലാണ് നിർമിച്ചിരിക്കുന്നത്. സൂര്യരശ്മികളിൽനിന്ന് മികച്ച സംരക്ഷണം നൽകുന്നു. സ്ഥിരമായി കുടകൾ വൃത്തിയാക്കുന്നുണ്ട്. അവ സൂക്ഷിക്കാൻ പ്രത്യേക സ്ഥലവുമുണ്ടെന്നും സംസം വകുപ്പ് മേധാവി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.