ഉംറ സേവന ഫീസുകൾ വിദേശ രാജ്യങ്ങളിൽ നിന്നുതന്നെ അടക്കണം
text_fieldsജിദ്ദ: ഉംറ സേവനങ്ങൾക്കുള്ള ഫീസ് വിദേശ രാജ്യങ്ങളിൽനിന്നുതന്നെ അടക്കണമെന്ന് ഹജ ്ജ്-ഉംറ മന്ത്രാലയം. രാജ്യത്തിനകത്തുനിന്ന് ഒരിടപാടും സ്വീകരിക്കുകയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇൗ സംവിധാനം വഴിയാണ് ഉംറ കമ്പനികൾ സേവന ഫീസുകൾ അടക്കേണ്ടത്. സേവന ചാർജ് അടക്കുന്നതിൽ ചില വിദേശ ഏജൻസികളുടെ ഭാഗത്തുണ്ടാകുന്ന വീഴ്ചകൾ ഇല്ലാതാക്കുന്നതിെൻറ ഭാഗമാണിതെന്ന് പറയപ്പെടുന്നു.
അതേസമയം, ഉംറ തീർഥാടകരുടെ സേവനത്തിനായി മുഴുവൻ ഉംറ കമ്പനികളും പ്രവർത്തന പദ്ധതി ആവിഷ്കരിച്ചതായി മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അബ്ദുൽറഹീം വിസാൻ പറഞ്ഞു.
ഇൗ സംവിധാനത്തിൽ വിവരിക്കുന്ന സേവനങ്ങൾക്കനുസൃതമായാണ് പദ്ധതികൾ തയാറാക്കിയിരിക്കുന്നത്. നഷ്ടമാണെന്ന് പറഞ്ഞ് 700 ഒാളം കമ്പനികളിൽനിന്ന് 200 ഒാളം പിൻവാങ്ങിയതായി സമൂഹമാധ്യമങ്ങളിലെ പ്രചാരണം ഉംറ കാര്യ അണ്ടർ സെക്രട്ടറി നിഷേധിച്ചു. അത്തരം പ്രചാരണം വസ്തുതാവിരുദ്ധമാണ്. മുഹർറം മുതൽ തീർഥാടകരുടെ വരവ് തുടങ്ങിയിട്ടുണ്ട്.
തീർഥാടകരുടെ എണ്ണം ക്രമേണ കൂടിവരുകയാണ്. ഇൗ വർഷം ഒരുകോടി തീർഥാടകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദ, മദീന വിമാനത്താവളം വഴിയാണ് തീർഥാടകരെത്തുന്നത്. ഇവിടങ്ങളിൽ ബസ് സർവിസ് അടക്കം വേണ്ട ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ടെന്നും ഉംറ കാര്യ അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.