മത്വാഫും ഹറമിെൻറ താഴത്തെ നിലയും ഉംറ തീർഥാടകർക്ക് മാത്രമാക്കി
text_fieldsമക്ക: മക്ക ഹറമിലെ മത്വാഫും (കഅ്ബക്ക് ചുറ്റുമുള്ള പ്രദക്ഷിണ മുറ്റം) മസ്ജിദുൽ ഹറാമിന്റെ താഴത്തെ നിലയും ഉംറ നിർവഹിക്കുന്നവർക്ക് മാത്രമാക്കിയതായി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. ഞായറാഴ്ച മുതലാണ് ഇത് നടപ്പായത്. ഹജ്ജിന് ശേഷം ഉംറ സീസൺ ആരംഭിച്ച സാഹചര്യത്തിലാണ് തീർഥാടകർക്ക് അവരുടെ കർമങ്ങൾ നിർവഹിക്കുന്നതിന് സൗകര്യമൊരുക്കാൻ ഈ ക്രമീകരണം ഏർപ്പെടുത്തിയതെന്ന് പൊതുസുരക്ഷാ വിഭാഗം വ്യക്തമാക്കി. ഹജ്ജ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെ ഉംറ വിസകൾ അനുവദിച്ച് തീർഥാടകരെ സ്വീകരിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. ഭരണകൂട നിർദേശങ്ങൾക്ക് അസുസൃതമായി തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും ഹജ്ജ് ഉംറ മന്ത്രാലയം പ്രവർത്തിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.