അഞ്ച് ഭാഷകളിൽ ഉംറ വിവരണ ഡോക്യുമെന്ററി
text_fieldsജിദ്ദ: ഉംറ തീർഥാടനത്തെ കുറിച്ച് വിശദീകരിക്കുന്ന ഡോക്യുമെന്ററി അഞ്ച് ഭാഷകളിൽ റിലീസ്. ‘ഉംറ വിവരണം’ എന്ന പേരിലുള്ള ഡോക്യുമെന്ററി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പ്രകാശനം ചെയ്തു. ഇരുഹറം കാര്യാലയത്തിലെ കമ്യൂണിക്കേഷൻ ആൻഡ് മീഡിയ വിഭാഗം ഭാഷ, വിവർത്തന ഏജൻസിയുമായി സഹകരിച്ചാണ് ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, പേർഷ്യൻ, മലയ് എന്നീ ഭാഷകളിൽ ലഭ്യമാണ്.
ഇസ്ലാമിക നിയമമനുസരിച്ച് ഉംറയുടെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന ‘ഉംറ വിവരണം’ എന്ന ഡോക്യുമെന്ററി പഠനാർഹവും മാർഗനിർദേശകവുമാണെന്ന് അൽസുദൈസ് ഊന്നിപ്പറഞ്ഞു. ഭാഷകൾക്കും വിവർത്തനത്തിനുമുള്ള ഏജൻസിയുമായി സഹകരിച്ച് സിനിമ മികച്ച രീതിയിൽ പുറത്തിറക്കുന്നതിലും സംവിധാനം ചെയ്യുന്നതിലും കമ്യൂണിക്കേഷൻ ആൻഡ് മീഡിയ വിഭാഗം ഉദ്യോഗസ്ഥരുടെ പങ്ക് പ്രശംസനീയമാണെന്നും അൽസുദൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.