ഉംറ: നവംബർ ഒന്നു മുതൽ വിദേശ തീർഥാടകർ എത്തിത്തുടങ്ങും –ഹജ്ജ് മന്ത്രാലയം
text_fieldsജിദ്ദ: നവംബർ ഒന്ന് (ഞായറാഴ്ച) മുതൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങുമെന്ന് സൗദി ഹജ്ജ്–ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് കാരണം എട്ടുമാസത്തോളമായി നിർത്തിവെച്ച വിദേശ ഉംറ തീർഥാടനമാണ് പുനരാരംഭിക്കുന്നത്.
ആഭ്യന്തര ഉംറ തീർഥാടനം പുനരാരംഭിക്കുന്നതിെൻറ മൂന്നാംഘട്ടത്തിലാണിത്. വിദേശ തീർഥാടകരെ സ്വീകരിക്കാൻ വീണ്ടും അവസരമൊരുങ്ങുന്നതിൽ അഭിമാനിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. യാത്രയിലുടനീളം തീർഥാടകർക്ക് എല്ലാ സേവനങ്ങളും പ്രദാനം ചെയ്യുന്നതിന് സുരക്ഷിതമായ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മുൻകരുതൽ നടപടികളും ആരോഗ്യ പ്രോേട്ടാക്കോളും പാലിച്ച് ആവശ്യമായ സീറ്റുകൾ ഒരുക്കാൻ ദേശീയ വിമാനകമ്പനിയായ സൗദി എയർലൈൻസുമായി എകോപിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ ഉംറ ഏജൻസികളുമായി ബന്ധപ്പെട്ട നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയാൻ വിദൂര സാേങ്കതിക സംവിധാനത്തിൽ പ്രവർത്തിക്കേണ്ടതിനാൽ ആഭ്യന്തര, വിദേശ ഏജൻസികളുമായുള്ള നടപടികൾ പൂർത്തീകരിക്കാൻ വിദേശ മന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
യാത്രയും താമസവുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ആരോഗ്യ മുൻകരുതലും മന്ത്രാലയം നിശ്ചയിച്ച ചട്ടങ്ങളും അനുസരിച്ചായിരിക്കും ഇൗ നടപടികൾ സ്വീകരിക്കുക. ഏതൊക്കെ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരെയാണ് സൗദിയിലേക്ക് വരാൻ അനുവദിക്കുക എന്നത് നിശ്ചയിക്കാൻ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്. ആരോഗ്യപ്രതിരോധ നടപടികൾക്കനുസരിച്ചും തീർഥാടകരുടെ രാജ്യങ്ങളിലെ ആവശ്യങ്ങൾ പരിഗണിച്ചും തീർഥാടകരുടെ എണ്ണത്തിൽ മാറ്റങ്ങൾ ഇടക്കിടെ ഉണ്ടാകുമെന്നും ഹജ്ജ്–ഉംറ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.