Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 8:09 AM IST Updated On
date_range 17 March 2022 8:09 AM ISTഉംറ തീർത്ഥാടകർ വിസ കാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിൽ ഓരോരുത്തർക്കും 25,000 റിയാൽ വരെ പിഴ
text_fieldsbookmark_border
ജിദ്ദ: സൗദിയിൽ ഉംറ വിസക്കെത്തുന്ന തീർത്ഥാടകർ അവരുടെ വിസ കാലാവധിക്കകം മടങ്ങിയില്ലെങ്കിൽ ഓരോ തീർത്ഥാടകനും 25,000 റിയാൽ തോതിൽ ഉംറ കമ്പനി പിഴ അടക്കേണ്ടി വരുമെന്ന് മക്ക പാസ്‌പോർട്ട് വിഭാഗം വക്താവ് ക്യാപ്റ്റൻ അബ്ദുൾറഹ്മാൻ അൽ ഖതമി അറിയിച്ചു.
ഉംറ തീർഥാടകരുടെ വിസ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ഉംറ കമ്പനികൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 240 ഉംറ കമ്പനികൾക്കെതിരെ നടത്തിയ അന്വേഷണത്തെത്തുടർന്ന് നിയമലംഘനം നടത്തിയ 208 ഉംറ കമ്പനികൾക്ക് ഇതിനോടകം പിഴ ചുമത്തിയതായും നിരവധി ഹജ്ജ്, ഉംറ കമ്പനികളെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story