ഉംറ സീസൺ ശവ്വാൽ പകുതി വരെ നീട്ടി
text_fieldsജിദ്ദ: ഇൗ വർഷം മുതൽ ഉംറ സീസൺ ശവ്വാൽ പകുതി വരെ നീട്ടി. വിദേശരാജ്യങ്ങളിൽ നിന്ന് തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തുന്നതിനുള്ള സമയപരിധി ജൂലൈ 10 (ശവ്വാൽ 16) വരെ നീട്ടിയതായി ഹജ്ജ്–ഉംറ മന്ത്രാലയം അറിയിച്ചു. ഹിജ്റ മാസമായ സഫറിൽ ആരംഭിച്ച് റമദാനിൽ അവസാനിക്കുന്നതായിരുന്നു ഉംറ സീസൺ. ഇതാണ് ഒരുമാസത്തേക്ക് കൂടി അധികൃതർ ദീർഘിപ്പിച്ചത്. ശവ്വാൽ അവസാനിക്കുന്നതിന് മുമ്പായി തീർഥാടകർ സൗദിയിൽ നിന്ന് മടങ്ങിയാൽ മതിയാവും. സീസൺ നീട്ടിയത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തീർഥാടകർക്ക് ആശ്വാസമാവും. പലപ്പോഴും റമദാനിൽ ഉംറ വിസ ലഭിക്കാതെ നിരവധി ആളുകൾ നിരാശരാവാറുണ്ടായിരുന്നു. ഹറമിലെ വികസനപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.