ഇന്ത്യൻ തീർഥാടകർക്ക് ഉംറ വിസ അനുവദിച്ചു തുടങ്ങി
text_fieldsജിദ്ദ: ഇന്ത്യൻ ഉംറ തീർഥാടകർക്കും വിസ അനുവദിച്ച് തുടങ്ങി. കോവിഡ് വ്യാപനത്താൽ ഇന്ത്യക്കാർക്ക് ഉംറ വിസ അനുവദിച്ചിരുന്നില്ല. കഴിഞ്ഞദിവസമാണ് വീണ്ടും ഉംറ വിസകൾ സ്റ്റാമ്പ് ചെയ്ത് തുടങ്ങിയത്. കോവിഡ് വാക്സിൻ പൂർണ ഡോസ് എടുത്ത്, 18 വയസ്സ് പൂർത്തിയായവർക്കാണ് വിസ. ഇന്ത്യയിൽനിന്ന് കോവിഷീൽഡ്, കോവാക്സിൻ എന്നിവയിൽ ഏതെങ്കിലും ഒന്നിെൻറ രണ്ട് ഡോസ് എടുത്തവർക്കാണ് വിസ ലഭിക്കുക. കോവാക്സിൻ എടുത്തവർക്ക് സൗദിയിൽ മൂന്നു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ വേണം. സൗദിയിലെത്തി 48 മണിക്കൂറിനുശേഷം പി.സി.ആർ പരിശോധന നടത്തണം. കോവിഷീൽഡ് എടുത്തവർക്ക് ക്വാറൻറീൻ ആവശ്യമില്ല. സൗദിയിൽനിന്നോ മറ്റേതെങ്കിലും രാജ്യങ്ങളിൽനിന്നോ ഫൈസർ, മൊഡേണ, ആസ്ട്ര സെനക്ക (കോവിഷീൽഡ്) എന്നീ വാക്സിനുകളിൽ ഏതെങ്കിലും ഒന്നിെൻറ രണ്ട് ഡോസോ, ജോൺസൺ ആൻഡ് ജോൺസെൻറ ഒരു ഡോസോ എടുത്തവർക്കും സൗദിയിലെത്തിയാൽ ക്വാറൻറീൻ വേണ്ട. വരും ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ളവരുൾപ്പെടെ തീർഥാടകർ എത്തും. കേരളത്തിലെ തീർഥാടകർക്ക് ഇനി ചെലവു കൂടും. എന്നാലും ഏറെകാലത്തിനുശേഷം ഉംറക്ക് എത്താമെന്നുള്ള സന്തോഷത്തിലാണ് തീർഥാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.