ഉംറ വിസ നടപടികൾ ആരംഭിച്ചു; ആദ്യ വിദേശസംഘം ഇറാഖിൽനിന്ന്
text_fieldsജിദ്ദ: വിദേശ ഉംറ തീർഥാടകർക്ക് വിസ നൽകുന്നത് ആരംഭിച്ചു. ഹജ്ജ്-ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഇറാഖിൽനിന്നുള്ള ഒരു സംഘത്തിനാണ് ആദ്യവിസകൾ നൽകിയത്. അടുത്ത ദിവസങ്ങളിലായി അവർ പുണ്യഭൂമിയിലെത്തും.
നിശ്ചിത ഷെഡ്യൂൾ അനുസരിച്ചും ഉംറക്ക് വരുന്നതിന് അനുവദിച്ച രാജ്യങ്ങൾക്കുള്ള പൊതു മാർഗനിർദേശങ്ങൾക്ക് അനുസൃതമായും വിസ നൽകുന്ന പ്രക്രിയ തുടരുമെന്നും ഹജ്ജ് മന്ത്രാലയം പറഞ്ഞു.
ഞായറാഴ്ച മുതൽ വിദേശ രാജ്യങ്ങളിൽനിന്ന് ഉംറ തീർഥാടകരെത്തുമെന്ന് കഴിഞ്ഞദിവസം ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.
ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും പ്രഖ്യാപിച്ച പ്രകാരമായിരിക്കും വിദേശ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് പ്രവേശനാനുമതി നൽകുക.
കോവിഡ് വാക്സിനെടുക്കണം, 18 വയസ്സിന് മുകളിലുള്ളവരാവണം എന്നിവയാണ് വിദേശ തീർഥാടകർക്ക് നിശ്ചയിച്ച നിബന്ധനകളിൽ പ്രധാനപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.