Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ, സിയാറ ഫോറം ആദ്യ...

ഉംറ, സിയാറ ഫോറം ആദ്യ പതിപ്പ് മദീനയിലെ കിങ്​ സൽമാൻ അന്താരാഷ്​ട്ര കൺവെൻഷൻ സെൻററിൽ ആരംഭിച്ചു

text_fields
bookmark_border
ഉംറ, സിയാറ ഫോറം ആദ്യ പതിപ്പ് മദീനയിലെ കിങ്​ സൽമാൻ അന്താരാഷ്​ട്ര കൺവെൻഷൻ സെൻററിൽ ആരംഭിച്ചു
cancel
camera_alt

മദീനയിലെ കിങ്​ സൽമാൻ അന്താരാഷ്​ട്ര കൺവെൻഷൻ സെൻററിൽ നടന്ന ഉംറ, സിയാറ ഫോറം ആദ്യ പതിപ്പിന്റെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്

മദീന: ഉംറ ആൻഡ് സിയാറ ഫോറത്തിന്റെ ആദ്യ പതിപ്പും അനുബന്ധ പ്രദർശനവും മദീനയിൽ ആരംഭിച്ചു. മദീനയിലെ കിങ്​ സൽമാൻ അന്താരാഷ്​ട്ര കൺവെൻഷൻ സെൻററിൽ ‘ഗസ്റ്റ്‌സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമി’ന്റെ പങ്കാളിത്തത്തോടെ ഹജ്ജ്, ഉംറ മന്ത്രാലയമാണ്​ ഫോറം സംഘടിപ്പിച്ചത്​. പരിപാടികൾ മൂന്ന് ദിവസം നീണ്ടുനിൽക്കും. അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ തീർഥാടകർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ നൽകാൻ ഭരണകൂടം നിരന്തരം പ്രവർത്തിച്ചുവരുന്നുണ്ടെന്ന്​ ഫോറം ഉദ്​ഘാടനം ചെയ്​ത മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ പറഞ്ഞു.

ദൈവം ഈ രാജ്യത്തിന് നൽകിയ ഈ മഹത്തായ ബഹുമതി നമുക്കെല്ലാവർക്കും അഭിമാനമാണ്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഉംറ, സിയാറ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും തീർഥാടകർക്ക്​ അത്യധികം ആശ്വാസം നൽകുന്നതിനും അവരുടെ അനുഭവം സമ്പന്നമാക്കുന്നതിനും ഉതകുന്ന ആശയങ്ങൾ അന്വേഷിക്കുന്നതിനും പഠനങ്ങൾ നടത്തുന്നതിനും ഉത്സാഹത്തോടെ പ്രവർത്തിക്കുന്നത് തുടരാൻ ഫോറം നമ്മെ പ്രേരിപ്പിക്കുന്നു. ഡയലോഗ് സെഷനുകളിലൂടെയും ചർച്ചാ പാനലുകളിലൂടെയും വിഗദ്​ധർക്കിടയിൽ ആശയവിനിമയം നടത്താനും അനുഭവങ്ങൾ കൈമാറാനുമുള്ള അവസരമായ ഫോറത്തിന്​ വലിയ പ്രാധാന്യമുണ്ടെന്നും ഗവർണർ പറഞ്ഞു. ഫോറം സംഘടിപ്പിച്ചതിന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയ്ക്കും മന്ത്രാലയത്തിലെ എല്ലാ ജീവനക്കാർക്കും ഗവർണർ നന്ദി പറഞ്ഞു. തുടർന്ന്​ ഫോറത്തോടനുബന്ധിച്ച്​ ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഒരുക്കിയ 100ലധികം പവലിയനുകൾ ഉൾപ്പെടുന്ന പ്രദർശനം ഗവർണർ കണ്ടു.

വിഷൻ 2030ന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ്​ തീർഥാടകരെ സേവിക്കലെന്ന്​ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽറബിയ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളുടെ പ്രവാഹത്തിനാണ്​ ഇരുഹറം സാക്ഷ്യം വഹിക്കുന്നത്. ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിനുള്ള പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് അവരുടെ അനുഭവത്തെ സമ്പന്നമാക്കുക എന്നതാണ്. ഈ ഫോറം അതിനുള്ള അവസരങ്ങൾ ചർച്ച ചെയ്യുന്നതിനും അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സമഗ്ര വേദിയാക്കാനാണ്​ ഞങ്ങൾ ആഗ്രഹിക്കുന്നത്​. ആറ്​ ചർച്ചാ വിഷയങ്ങളിലായി രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും 180 പ്രഭാഷകർ ഫോറത്തിൽ പങ്കെടുക്കും.

28 സർക്കാർ ഏജൻസികളും 3000ലധികം പ്രാദേശിക, അന്തർദേശീയ കമ്പനികളും ഫോറത്തി​െൻറ പ്രവർത്തനങ്ങളിൽ ഭാഗമാകും. 1500ലധികം വ്യത്യസ്ത കരാറുകളിൽ ഒപ്പിടുന്നതിനും ഫോറം സാക്ഷ്യം വഹിക്കുമെന്നും ഹജ്ജ്​ ഉംറ മന്ത്രി പറഞ്ഞു. റൗദ അൽ ശരീഫ്​ സന്ദർശിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചതായി മന്ത്രി സൂചിപ്പിച്ചു. കൂടാതെ മക്കയിലും മദീനയിലും പ്രവാചക ജീവചരിത്രവുമായി ബന്ധിപ്പിച്ചിട്ടുള്ള നിരവധി അതുല്യ ചരിത്ര സൈറ്റുകൾ പുനരുദ്ധാരണം നടത്തുകയുണ്ടായെന്നും ഹജ്ജ്​ ഉംറ മന്ത്രി പറഞ്ഞു. മദീനയെക്കുറിച്ചുള്ള ഡോക്യുമെൻററി ഫോറത്തിൽ പ്രദർശിപ്പിച്ചു. ചടങ്ങി​െൻറ സമാപനത്തിൽ ഉംറ മേഖലയിലെ നിരവധി കരാറുകളിൽ ഒപ്പുവെക്കുന്ന ചടങ്ങിനും സാക്ഷിയായി. ഫോറം പ്രവർത്തനങ്ങളിലെ സ്പോൺസർമാരെയും പങ്കാളികളെയും ഗവർണർ ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsMadinah
News Summary - Umrah Ziyarah Forum
Next Story