സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിക്ക് യു.എൻ അവാർഡ്
text_fieldsയാംബു: സൗദിയിൽ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധത്തിലെ മികവിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിക്ക് യു.എൻ അവാർഡ്.
പോഷകാഹാരവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിലൂടെ പകർച്ചവ്യാധികൾ അല്ലാത്തവ തടയുന്നതിനും നിയന്ത്രിക്കുന്നതിനും സൗദിയുടെ ശ്രമങ്ങൾ ഫലം കണ്ടതായ വിലയിരുത്തലാണ് പുരസ്കാര നേട്ടത്തിന് ഇടയാക്കിയത്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി സാംക്രമികേതര രോഗ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണക്കാൻ യു.എൻ ആഗോളതലത്തിൽ സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യമായാണ് യു.എൻ ഇൻറർ-ഏജൻസി ടാസ്ക് ഫോഴ്സ് അവാർഡ് ഏർപ്പെടുത്തിയത്.
ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, കീടനാശിനികൾ എന്നിവയുടെ മതിയായ നിയന്ത്രണങ്ങളിലൂടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനും ആരോഗ്യം സംരക്ഷിക്കാനും യു.എൻ അതോറിറ്റി ശ്രമിക്കുന്നു. ശരിയായ പോഷകാഹാരത്തെക്കുറിച്ചും ഭക്ഷണ പാനീയങ്ങളിലെ ആരോഗ്യ സുരക്ഷയെ കുറിച്ചും ബോധവത്‌കരണവും ജനങ്ങൾക്ക് അവബോധം നൽകുന്നതിന് പ്രത്യേക കാമ്പയിനുകളും യു.എൻ അതോറിറ്റി സംഘടിപ്പിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.