'ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഇൗസ്റ്റ്': സൗദിക്ക് യു.എൻ പ്രശംസ
text_fieldsജിദ്ദ: പരിസ്ഥിതി സംരക്ഷിക്കാനും കാലാവസ്ഥ വ്യതിയാനം ചെറുക്കാനും സൗദി അറേബ്യ നടപ്പാക്കുന്ന 'ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഇൗസ്റ്റ് സംരംഭങ്ങൾ'ക്ക് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിെൻറ പ്രശംസ. ഗ്രീൻ സൗദിയുടെ ആദ്യപാക്കേജ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച ശേഷമാണ് യു.എൻ സെക്രട്ടറി ജനറൽ സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ഫോണിലൂടെ വിളിച്ചു അഭിനന്ദനമറിയിച്ചത്. ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഈസ്റ്റ് സംരംഭങ്ങളെ സ്വാഗതം ചെയ്യുെന്നന്ന് യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. കിരീടാവകാശി പ്രഖ്യാപിച്ച സംരംഭങ്ങളെ പ്രശംസിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കാനും കാലാവസ്ഥ വ്യതിയാനത്തിെൻറ വെല്ലുവിളികളെ നേരിടാനുമുള്ള പ്രധാന നടപടിയായി ഇതിനെ കരുതുെന്നന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കാൻ സൗദി അറേബ്യ നടപ്പാക്കാൻ പോകുന്ന രണ്ട് സംരംഭങ്ങളെ സ്വാഗതം ചെയ്തതിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് സൽമാൻ രാജാവ് നന്ദി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ നേരിടാനും അതിെൻറ പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതങ്ങൾ കുറക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും യു.എന്നിെൻറയും സെക്രട്ടറി ജനറലിെൻറയും പരിശ്രമങ്ങൾ ശ്രദ്ധേയമാണ്.
വിഷൻ 2030െൻറ ഭാഗമായി പാരിസ്ഥിതിക പ്രശ്നങ്ങൾ, ശുദ്ധമായ ഉൗർജം, കാലാവസ്ഥ വ്യതിയാനം എന്നിവക്ക് രാജ്യം അതിതാൽപര്യം കാണിക്കുന്നുണ്ടെന്നും സൽമാൻ രാജാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.