ഹുദൈദ ചർച്ചകൾക്കായി യു.എൻ പ്രതിനിധി സൻആയിൽ
text_fieldsജിദ്ദ: ഹുദൈദ തുറമുഖ നഗരത്തിെൻറ ഭാവി സംബന്ധിച്ച ചർച്ചകൾക്കായി െഎക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി യമൻ തലസ്ഥാനമായ സൻആയിലെത്തി. അറബ് സഖ്യസേനയുടെ സഹായത്തോടെ യമൻ ഒൗദ്യോഗിക സൈന്യം ഹുദൈദയിൽ മുന്നേറ്റം തുടരുന്നതിനിടെയാണ് മധ്യസ്ഥ നീക്കം. ഒൗദ്യോഗിക സൈന്യം കഴിഞ്ഞദിവസം ഹൂതികളിൽ നിന്ന് ഹുദൈദ വിമാനത്താവളം തിരിച്ചുപിടിച്ചതായി വാർത്തകളുണ്ടായിരുന്നു.
സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പദ്ധതിയുമായാണ് യു.എൻ പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത് സൻആയിലെത്തിയത്.
ഹുദൈദ തുറമുഖത്തിെൻറ നിയന്ത്രണം യു.എൻ നിരീക്ഷണ സമിതിക്ക് കൈമാറി സംഘർഷം അവസാനിപ്പിക്കുകയെന്ന നിർദേശമാണ് അദ്ദേഹം ഹൂതികൾക്ക് മുന്നിൽ വെച്ചത്. ഇൗ നിർദേശത്തെ ചൊല്ലി ഹൂതി കമാൻഡർമാർക്കിടയിൽ കടുത്ത ഭിന്നത രൂപപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു.എൻ മധ്യസ്ഥ നിർദേശം സ്വീകരിച്ച് യുദ്ധം ഒഴിവാക്കുകയെന്ന നയത്തെ അനുകൂലിച്ചും എതിർത്തും ഹൂതി നേതൃത്വം രണ്ടുതട്ടിലാണെന്ന് ‘അൽ അറബിയ’ ചാനൽ പറയുന്നു.
ഹൂതികളുടെ സായുധ വിഭാഗത്തിെൻറ നിലനിൽപ്പ് തന്നെ ഇൗ തുറമുഖത്തെ ആശ്രയിച്ചാണ്. അവർക്ക് ഇറാനിൽ നിന്ന് ആയുധങ്ങളും മറ്റ് സഹായങ്ങളും വരുന്നത് ഹുദൈദ തുറമുഖം വഴിയാണ്. സൗദിയിലേക്ക് ഹൂതികൾ നിരന്തരം അയച്ചുകൊണ്ടിരിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ എല്ലാം ഹുദൈദ വഴി യമനിൽ എത്തിയതാണെന്ന് സഖ്യസേന നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. സഖ്യസേനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഹുദൈദ മാറുന്നതും അതുകൊണ്ട് തന്നെ. കഴിഞ്ഞ ബുധനാഴ്ച അറബ് സഖ്യസേനയുടെ സഹായത്തോടെ ആരംഭിച്ച സൈനിക നീക്കത്തിൽ ഇതുവരെയായി 139 ഹൂതികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.