അഞ്ച് വയസ്സിനു താഴെയുള്ളവർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനാനുമതി
text_fieldsജിദ്ദ: സൗദിയിൽ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കായിക മന്ത്രാലയം സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചു. ആരോഗ്യ മുൻകരുതൽ എടുത്തുകളഞ്ഞതിനെ തുടർന്നാണ് അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇമ്യൂൺ പദവിയുള്ള ആളുകൾ കൂടെയുണ്ടാവണമെന്ന നിബന്ധനയോടെ കായിക മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശനാനുമതി നൽകിയിരിക്കുന്നത്.
കോവിഡിനെ തുടർന്നാണ് കുട്ടികളടക്കമുള്ളവർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം വിലക്കിയിരുന്നത്.സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ ആരോഗ്യ മുൻകരുതൽ അടുത്തിടെ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം വന്നതോടെ സ്റ്റേഡിയങ്ങളിലേക്കും കായികമത്സര കേന്ദ്രങ്ങളിലേക്കും ആളുകൾക്ക് പ്രവേശനത്തിനുള്ള നടപടികൾ കായിക മന്ത്രാലയം പരിഷ്കരിച്ചിരുന്നു.
ഇതനുസരിച്ച് തുറന്ന സ്റ്റേഡിയം ഗാലറികളിൽ മാസ്ക് നിർബന്ധമല്ലെങ്കിലും അടച്ചിട്ട കേന്ദ്രങ്ങളിൽ നടക്കുന്ന മത്സരങ്ങൾ കാണുന്നവർ മാസ്ക് ധരിച്ചിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.