10 വർഷത്തിനകം തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനത്തിന് താഴെയാക്കും –മന്ത്രി
text_fieldsജിദ്ദ: 2030ഒാടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനത്തിൽ താഴെയാക്കാനുള്ള ശ്രമങ്ങൾ മുന്നേറുകയാണെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് അൽരാജിഹി പറഞ്ഞു.
അൽഅഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇൗ രംഗത്ത് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ കുറിച്ച് മന്ത്രി വിശദീകരിച്ചത്. സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇതിനകം 4,20,000 തൊഴിലവസരങ്ങൾ മന്ത്രാലയം സൃഷ്ടിച്ചു.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിന് നിലവിലെ സ്പോൺസർഷിപ് വ്യവസ്ഥയിൽ വരുത്തുന്ന മാറ്റം പ്രവാസി തൊഴിലാളികൾക്ക് തുല്യമായി സ്വദേശി തൊഴിലാളികളുടെയും മത്സരശേഷി ഉയർത്തുന്നതാണ്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജി20 രാജ്യങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ ഗണത്തിലാണ് സൗദിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലയളവിൽ തൊഴിൽ സംരക്ഷണത്തിന് 15 പദ്ധതികളാണ് മന്ത്രാലയം ആരംഭിച്ചത്. തൊഴിൽ വിപണി പുനഃസംഘടിപ്പിക്കുന്നതിനും പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അടുത്തിടെ ആരംഭിച്ച 11 നിയമപരിഷ്കാരങ്ങളും 25 സംരംഭങ്ങളും ഏറെ സഹായിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.