Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയുനെസ്കോ അന്താരാഷ്ട്ര...

യുനെസ്കോ അന്താരാഷ്ട്ര നഗരങ്ങളുടെ സമ്മേളനത്തിന് ജുബൈലിൽ തുടക്കം

text_fields
bookmark_border
UNESCO Global Network of Learning City Award
cancel
camera_alt

യു​നെ​സ്കോ അ​ന്താ​രാ​ഷ്​​ട്ര ന​ഗ​ര​ങ്ങ​ള​ു​ടെ സ​മ്മേ​ള​നം​ ജു​ബൈ​ലി​ൽ തു​ട​ക്കം കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ്​ ബി​ൻ

നാ​യി​ഫ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജു​ബൈ​ൽ: സ​ൽ​മാ​ൻ രാ​ജാ​വി​​ന്‍റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ആ​റാ​മ​ത് പ​ഠ​ന ന​ഗ​ര​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ്​ ബി​ൻ നാ​യി​ഫ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ൽ​പ്പെ​ട്ട പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥാ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​ൽ സു​സ്ഥി​ര വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ പ്രാ​ധാ​ന്യ​വും സൗ​ദി അ​റേ​ബ്യ​യു​ടെ അ​തി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഇ​ന്നൊ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​തു​യ​ർ​ത്തു​ന്ന പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ എ​ല്ലാ ത​ട്ടി​ലു​മു​ള്ള ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ട​ണം. ഉ​യ​ർ​ന്ന ജീ​വി​ത നി​ല​വാ​രം കൈ​വ​രി​ക്കു​ന്ന​തി​നും സാ​മൂ​ഹി​കാ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഈ ​മാ​റ്റ​ങ്ങ​ളെ ഉ​ൾ​കൊ​ള്ളാ​ൻ യു​വാ​ക്ക​ളെ ശാ​ക്തീ​ക​രി​ക്കാ​നും വി​ദ്യാ​ഭ്യാ​സ​ത്തി​ന് ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ‘യു​നെ​സ്കോ ഗ്ലോ​ബ​ൽ നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫ് ലേ​ണി​ങ്​ സി​റ്റി അ​വാ​ർ​ഡ് 2024’ ജേ​താ​ക്ക​ളാ​യി യാം​ബു ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി ഉ​ൾ​പ്പെ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള 10 ന​ഗ​ര​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ചു. ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​ക്ക് ശേ​ഷം ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സൗ​ദി ന​ഗ​ര​മാ​ണ് യാം​ബു. യു​നെ​സ്‌​കോ ഗ്ലോ​ബ​ൽ നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫ് ലേ​ണി​ങ്​ സി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​നം ഈ ​മാ​സം അ​ഞ്ച്​ വ​രെ നീ​ളും.

സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​നെ​സ്കോ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ ലൈ​ഫ് ലോ​ങ്​ ലേ​ണി​ങ്​ ഡ​യ​റ​ക്ട​ർ ഇ​സ​ബെ​ൽ കെം​ഫ് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​തു​വ​രെ​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളെ കു​റി​ച്ചും പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. മ​റ്റ് ന​ഗ​ര​ങ്ങ​ളു​മാ​യി വൈ​ദ​ഗ്ധ്യ കൈ​മാ​റ്റ​ത്തി​ന് അ​നു​വ​ദി​ക്കു​ക​യും സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​തി​നും സൗ​ദി അ​റേ​ബ്യ​ക്കും റോ​യ​ൽ ക​മീ​ഷ​നും കെം​ഫ് ന​ന്ദി പ​റ​ഞ്ഞു. യു​നെ​സ്‌​കോ​യു​ടെ ഈ ​നെ​റ്റ്‌​വ​ർ​ക്കി​ൽ ഏ​ക​ദേ​ശം 40 കോ​ടി ആ​ളു​ക​ൾ നി​ത്യേ​ന വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ​ത്തി​ലും സു​സ്ഥി​ര വി​ക​സ​ന​ത്തി​ലും ജു​ബൈ​ലി​ന് പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കാ​ൻ ഈ ​സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ പ്ര​ഫ. ഫാ​ദ്യെ അ​ൽ ഫ​യാ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ജീ​വ​നാ​ന്ത പ​ഠ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ​ത്തെ പ​രി​സ്ഥി​തി സു​സ്ഥി​ര സം​രം​ഭ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും ജു​ബൈ​ൽ ആ​ഗോ​ള മാ​തൃ​ക​യാ​യി മാ​റി​യെ​ന്നും പാ​രി​സ്ഥി​തി​ക വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ക​യും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന നൂ​ത​ന വി​ദ്യാ​ഭ്യാ​സ ന​ഗ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള റോ​യ​ൽ ക​മീ​ഷ​​ന്‍റെ കാ​ഴ്ച​പ്പാ​ടാ​ണ് ഈ ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​നെ​സ്‌​കോ​യു​ടെ ഗ്ലോ​ബ​ൽ നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫ് ലേ​ണി​ങ്​ സി​റ്റി​യി​ൽ ജു​ബൈ​ൽ, യാം​ബു വ്യ​വ​സാ​യി​ക ന​ഗ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് സ​മ്മേ​ള​ന​ത്തി​ന് കൂ​ടു​ത​ൽ മി​ക​വ് ന​ൽ​കു​ന്ന​തോ​ടൊ​പ്പം ആ​ജീ​വ​നാ​ന്ത പ​ഠ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഇ​രു​ന​ഗ​ര​ങ്ങ​ൾ​ക്കും സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കാ​നു​മാ​ണ്. ഈ ​മാ​റ്റ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ പ​ങ്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള റോ​യ​ൽ ക​മീ​ഷ​​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ളെ​യും അ​ദ്ദേ​ഹം ശ്ലാ​ഘി​ച്ചു.

സാം ​അ​തു​ൽ (ഉ​ഗാ​ണ്ട), മ​ദ​ലി​ന ചി​യോ​സ (റൊ​മാ​നി​യ), കി​ച്ചി ഒ​യാ​സു (എ​ജു​ക്കേ​ഷ​ൻ കോ​ഓ​പ്പ​റേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ - ഏ​ഷ്യ​പ​സി​ഫി​ക്-​യു​നെ​സ്കോ), ഡോ. ​ക്രി​സ്ത്യ​ൻ എ​ഡ്യു​ർ​ഡോ(​ഇ​ക്വ​ഡോ​ർ), ആ​തി​ഫ് അ​ൽ അ​ബ്​​ദു​ൽ​റ​സാ​ഖ് (ഇ​റാ​ഖ്), ഡു ​വാ​ൻ ട്രൂ (​വി​യ​റ്റ്നാം), ക്വ​ൻ-​സി​ക് കാ​ങ് (റി​പ്പ​ബ്ലി​ക്ക് ഓ​ഫ് കൊ​റി​യ), കോ​ളി​ൻ പി​ലാ​യ് (സൗ​ത്ത് ആ​ഫ്രി​ക്ക) തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​മു​ഖ​ർ സെ​മി​നാ​റു​ക​ളി​ലും മ​റ്റു സെ​ഷ​നു​ക​ളി​ലു​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പാ​രീ​സ് കാ​ലാ​വ​സ്ഥാ ഉ​ട​മ്പ​ടി​യു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ നി​ന്ന് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ൽ ന​ഗ​ര​ങ്ങ​ളു​ടെ പ​ങ്കി​നെ കു​റി​ച്ചും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JubailSaudi Arabia NewsUNESCO Global Network of Learning City Award
News Summary - UNESCO International Cities Conference kicks off in Jubail
Next Story