Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസനു മഠത്തിൽ മെമ്മോറിയൽ...

സനു മഠത്തിൽ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്; യുനൈറ്റഡ് ദമ്മാം ചാമ്പ്യന്മാർ

text_fields
bookmark_border
സനു മഠത്തിൽ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്; യുനൈറ്റഡ് ദമ്മാം ചാമ്പ്യന്മാർ
cancel

ദ​മ്മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി ദ​ല്ല മേ​ഖ​ല പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സ​നു മ​ഠ​ത്തി​ലി​​ന്റെ സ്മ​ര​ണ​ക്കാ​യി ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​നു മ​ഠ​ത്തി​ൽ മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്, സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വ​മാ​യി ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു. ക​ടു​ത്ത ചൂ​ടി​നെ അ​വ​ഗ​ണി​ച്ച് ഒ​ഴു​കി​യെ​ത്തി​യ പ്ര​വാ​സി കാ​യി​ക​പ്രേ​മി​ക​ളെ സാ​ക്ഷി​നി​ർ​ത്തി, ദ​മ്മാം ഗു​ഖ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെൻറി​ലെ വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ബ്ലാ​ക്ക്ബേ​ൺ ടീ​മി​നെ 10 വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി യു​നൈ​റ്റ​ഡ് ദ​മ്മാം വി​ജ​യി​ക​ളാ​യി.

വി​ജ​യി​ക​ൾ​ക്ക് ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ​യും റ​ണ്ണ​ർ അ​പ്പി​ന് ദ​ല്ല മേ​ഖ​ല സെ​ക്ര​ട്ട​റി നി​സാം കൊ​ല്ല​വും ട്രോ​ഫി സ​മ്മാ​നി​ച്ചു. ടൂ​ർ​ണ​മെൻറ്​ വി​ജ​യി​ക​ൾ​ക്ക് കൂ​ൾ​ഗേ​റ്റ് എ.​സി ആ​ൻ​ഡ്​ റ​ഫ്രി​ജ​റേ​റ്റ​ർ ക​മ്പ​നി പ്ര​തി​നി​ധി നി​യാ​സും റ​ണ്ണ​ർ അ​പ്പി​ന് അ​സ​സ്‌ അ​ൽ ഖ​ലീ​ജ് ക​മ്പ​നി പ്ര​തി​നി​ധി വി​നീ​ഷും കാ​ഷ് പ്രൈ​സ് സ​മ്മാ​നി​ച്ചു.

ടൂ​ർ​ണ​മെൻറ്​ സ​മാ​പ​ന സ​മ്മേ​ള​നം ന​വ​യു​ഗം കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​ഹീ​ർ​ഷാ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ബി​ജു വ​ർ​ക്കി, ഷി​ബു കു​മാ​ർ, രാ​ജ​ൻ കാ​യം​കു​ളം, ബി​നു കു​ഞ്ഞ്, റെ​ജി​ൻ, ഷി​ബു മു​ഹ​മ്മ​ദ്, സാ​ബു, മ​ധു​കു​മാ​ർ, ശ​ര​ണ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.മി​ക​ച്ച ബാ​റ്റ്സ്മാ​ൻ ആ​യി ക്യു.​ആ​ർ.​സി.​സി ടീ​മി​ലെ സു​ബി​നും ബൗ​ള​റാ​യി ബ്ലാ​ക്ക്ബേ​ൺ ടീ​മി​ലെ ഷാ​ഹി​ദും മാ​ൻ ഓ​ഫ് ദ ​സീ​രീ​സ് ആ​യി യു​നൈ​റ്റ​ഡ് ദ​മ്മാ​മി​ലെ അ​നൂ​പും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ൻ​റ്​ മ​ണി​ക്കു​ട്ട​ൻ, ദ​ല്ല മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ന​ന്ദ​കു​മാ​ർ, മേ​ഖ​ല ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ച​ങ്ങോ​ലി​ക്ക​ൽ, ദ​മ്മാം മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ത​മ്പാ​ൻ ന​ട​രാ​ജ​ൻ, നൈ​ഷു എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

ടൂ​ർ​ണ​മെ​ന്റി​ന് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ റി​ച്ചു, സ​നൂ​ർ, ജ​യേ​ഷ്, റ​ഷീ​ദ്, ഷി​ജു, അ​നി​ൽ, റ​ഷീ​ദ് പെ​രു​മ്പാ​വൂ​ർ, സി​നി​ൽ, ഷാ​ജ​ഹാ​ൻ, ജി​ൽ​സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaMemorial cricket tournament
News Summary - United Dammam Champions in Memorial Cricket Tournament
Next Story