യാംബു നവോദയ വടംവലി മത്സരത്തിൽ യുനൈറ്റഡ് ജിദ്ദ ജേതാക്കൾ
text_fieldsജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിക്ക് കീഴിൽ യുവജനവേദി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ജേതാക്കളായ യുനൈറ്റഡ് ജിദ്ദ ടീം ട്രോഫിയുമായി,
യാംബു: ഓണാഘോഷത്തോടനുബന്ധിച്ച് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള യുവജനവേദിയുടെ ആഭിമുഖ്യത്തിൽ വടംവലി മത്സരം സംഘടിപ്പിച്ചു. എട്ട് ടീമുകൾ പങ്കെടുത്ത ആവേശം നിറഞ്ഞ മത്സരത്തിൽ യുനൈറ്റഡ് ജിദ്ദ ജേതാക്കളായി.
റെഡ് അറേബ്യ ജിദ്ദയാണ് റണ്ണേഴ്സ് ട്രോഫി നേടിയത്. വാട്ടർ ഡക്ക് ഇൻഡസ്ട്രിയൽ ട്രേഡിങ് യാംബു വിന്നേഴ്സ് എവർറോളിങ് ട്രോഫിക്കും ബെസ്റ്റ് സപ്പോർട്ട് കമ്പനി യാംബു റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി യാംബു ലുജൈൻ ക്യാമ്പ് ഗ്രൗണ്ടിൽ നടന്ന മത്സരം നവോദയ യാംബു ഏരിയ രക്ഷാധികാരി അജോ ജോർജ് ഉദ്ഘാടനം ചെയ്തു.
ഒന്നാം സ്ഥാനം നേടിയ യുനൈറ്റഡ് ജിദ്ദ ടീമിനുള്ള ട്രോഫി നവോദയ യാംബു ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനയൻ പാലത്തിങ്ങലും ക്യാഷ് പ്രൈസ് വാട്ടർടെക്ക് എം.ഡി നജീബ് ഖാൻ തിരുവനന്തപുരവും നൽകി.
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി നവോദയ യാംബു ഏരിയ സെക്രട്ടറി സിബിൾ ഡേവിഡും, കാഷ് പ്രൈസ് ബെസ്റ്റ് സപ്പോർട്ട് കമ്പനി എം.ഡി മിദ് ലാജ് റിദയും സമ്മാനിച്ചു. കളി നിയന്ത്രിച്ച ബിസ്റ്റോ പൗലോസിനുള്ള പ്രത്യേക ട്രോഫി ഏരിയ ട്രഷറർ ശ്രീകാന്ത് സമ്മാനിച്ചു.
യുവജന വേദി കൺവീനർ നൗഷാദ് തായത്ത് നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.