ശമ്പളം കിട്ടാതെ യു.പി സ്വദേശി ദുരിതത്തിൽ
text_fieldsറിയാദ്: 20 മാസം കഴിഞ്ഞിട്ടും ശമ്പളം കിട്ടാതെ സൗദി അറേബ്യയിൽ ദുരിതത്തിലായി ഇന്ത്യക്കാരൻ. സന്തോഷ് കുമാർ എന്ന ഉത്തർ പ്രദേശ് സ്വദേശിയായ 48 കാരനാണ് റിയാദിന് സമീപം ദവാദ്മി പട്ടണത്തിൽ നിന്ന് 150 കിലോമീറ്റർ അകലെ അബു ജലാൽ എന്ന പ്രദേശത്ത് കൃഷിയിടത്തിൽ പണിയെടുക്കുന്നത്. ഹൗസ് ഡ്രൈവർ വിസയിലാണ് ഇദ്ദേഹം സൗദിയിൽ എത്തിയത്. എന്നാൽ വിമാനത്താവളത്തിൽ നിന്ന് സ്പോൺസർ കൂട്ടിക്കൊണ്ടുപോയത് മരുഭൂമിയിലെ കൃഷിയിടത്തിലേക്കാണ്. ശമ്പളം ലഭിക്കാതെ വരികയും നിത്യവൃത്തിക്കുപോലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയിലാവുകയും ചെയ്തു.
പലതവണ ഇന്ത്യൻ എംബസിയുടെ സഹായത്തിനായി ശ്രമിച്ചു. ഒടുവിൽ സാമൂഹിക പ്രവർത്തകനായ ഹുസൈൻ ദവാദ്മിയെ സന്തോഷ് കുമാറിെൻറ വിഷയം എംബസി ഏൽപ്പിക്കുകയുമായിരുന്നു. സ്പോൺസർ സഹകരിക്കാതെ വന്നപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ് ഹുസൈനും സന്തോഷ് കുമാറും. പാസ്പോർട്ടും മറ്റു രേഖകളും സ്‌പോൺസറുടെ കൈവശമായത് യാത്രക്ക് തടസ്സമാകും എന്ന ഭയത്തിലുമാണ്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന സന്തോഷ് കുമാർ ഹുസൈൻ ദവാദ്മിയുടെ സംരക്ഷത്തിലാണ് ഇപ്പോൾ. ശമ്പളം കോടതി ഇടപെട്ട് സ്പോൺസറിൽ നിന്ന് ലഭ്യമാക്കുമെന്നും ഉടൻ നാട്ടിലേക്ക് മടങ്ങാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ സന്തോഷ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.