സൗദിയെ പിന്തുണക്കേണ്ടത് അമേരിക്കയുടെ പ്രതിബദ്ധത -ജോ ബൈഡൻ
text_fieldsജിദ്ദ: സൗദിയെ പിന്തുണക്കേണ്ടതും രാജ്യത്തെ ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കുന്നതിൽ ഒപ്പം നിൽക്കേണ്ടതും തങ്ങളുടെ പ്രതിബദ്ധതയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സൗദി ഭരണാധികാരി സൽമാൻ രാജാവുമായി ഫോണിൽ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൗദിക്ക് പിന്തുണ നൽകുന്നതിൽ ബൈഡെൻറ പ്രതിബദ്ധതയെ സൽമാൻ രാജാവ് അഭിനന്ദിച്ചു.
അമേരിക്കയും സൗദിയും തമ്മിലെ ചരിത്രപരവും തന്ത്രപ്രധാനവുമായ ബന്ധവും ഇരുരാജ്യങ്ങളും തമ്മിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിെൻറ പ്രാധാന്യവും ഇരുവരും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. ഇരുകൂട്ടരുടെയും താൽപര്യങ്ങൾ നിറവേറ്റുന്നതിന് മേഖലയിലും ലോകത്തും സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കേണ്ടതിെൻറ പ്രാധാന്യത്തിന് സംഭാഷണം ഊന്നൽ നൽകി.
ഭീകരതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ സംയുക്ത സുരക്ഷ സഹകരണം തുടരുകയും ശക്തിപ്പെടുത്തുകയും വേണം. അതിെൻറ പ്രാധാന്യം വളരെ വലുതാണെന്നും ഇരുവരും പറഞ്ഞു.
പ്രതിരോധം ഉറപ്പാക്കുകയും അതുവഴി രാജ്യത്തിെൻറയും മേഖലയുടെയും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ വർധിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ചർച്ച ചെയ്തു.
ഇറാൻ ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് തടയാനുള്ള അമേരിക്കൻ ഭരണകൂടത്തിെൻറ ശ്രമങ്ങൾക്ക് സൗദിയുടെ പിന്തുണ രാജാവ് ഉറപ്പുനൽകി.
മേഖലയിൽ ഇറാെൻറ സായുധ പിന്തുണയോടെ നടക്കുന്ന വിനാശകരമായ പ്രവർത്തനങ്ങളെ നേരിടാൻ സംയുക്ത നടപടി ആവശ്യമാണെന്നും സൽമാൻ രാജാവ് സൂചിപ്പിച്ചു.
മേഖലയിൽ വർധിച്ചുവരുന്ന അസ്വാരസ്യത്തിെൻറ എല്ലാ കാരണങ്ങളും നീക്കം ചെയ്യാനും സംഭാഷണം തുടരാനുമുള്ള താൽപര്യവും രാജാവ് എടുത്തുപറഞ്ഞു. യമൻ ജനതയുടെ സുരക്ഷയും വികസനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മാർഗങ്ങൾ കണ്ടെത്തുന്നതിലും അവർക്കുള്ള മാനവിക സഹായം നൽകുന്നതിനും സൗദിക്കുള്ള താൽപര്യം രാജാവ് പ്രകടിപ്പിച്ചു.
യമെൻറ രാഷ്ട്ര പുനർനിർമാണത്തിനായി സൗദി നടത്തുന്ന നിരന്തര ശ്രമങ്ങളെയും അവിടെ സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരം സാധ്യമാക്കാനുള്ള തങ്ങളുടെ താൽപര്യത്തെയും കുറിച്ചും സൽമാൻ രാജാവ് ജോ ബൈഡനോട് പറഞ്ഞു.
ലോക എണ്ണവിപണിയുടെ സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിർത്തേണ്ടതിെൻറ പ്രാധാന്യവും ഇതിൽ ചരിത്രപരമായ 'ഒപെക് പ്ലസ്' കരാറിെൻറ പങ്കും അത് നിലനിർത്തേണ്ടതിെൻറ പ്രാധാന്യവും സൽമാൻ രാജാവ് എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.