മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും; നിയമം ശക്തമാക്കണം -ഇന്ത്യൻ ലോയേഴ്ർസ് ഫോറം
text_fieldsജിദ്ദ: കേരളത്തിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗവും വിപണവും പഴുതടച്ചു നിയന്ത്രിക്കാൻ നിയമം കർശനമാക്കണമെന്ന് ഇന്ത്യൻ ലോയേർസ് ഫോറം ആവശ്യപ്പെട്ടു. വിപണനത്തെ ഉപയോഗമായി കുറച്ചു കാണിച്ച് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പൊലീസുകാരുമായി ഒത്ത് കളിക്കുന്നുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നീക്കം ഉണ്ടാവണം.
ആധുനിക കാലഘട്ടത്തിൽ ജുവൈനൽ ജസ്റ്റിസ് ആക്ട് പരിഷ്കരിച്ച് എട്ട് വയസ്സിലേക്ക് ചുരുക്കി അതിനു മുകളിലുള്ളവർക്ക് മേജറായതായി കണക്കാക്കി ശക്തമായ ശിക്ഷ നടപ്പാക്കുകയും കാലഹരണപ്പെട്ട എൻ.ഡി.പി.എസ് ആക്ട് ശക്തമായ വകുപ്പുകൾ കൂട്ടി ചേർത്ത് പരിഷ്കരിക്കണമെന്നും ഇന്ത്യൻ ലോയേർസ് ഫോറം യോഗം ആവശ്യപ്പെട്ടു. ഇന്ത്യൻ ലോയേർസ് ഫോറം പ്രസിഡന്റ് അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി അധ്യക്ഷതവഹിച്ചു. അഡ്വ. അഷറഫ്, അഡ്വ. ഫിറോസ്, അഡ്വ. വിൻസൺ എന്നിവർ സംസാരിച്ചു. അഡ്വ. സുമേഷ് സ്വാഗതവും അഡ്വ. ബഷീർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.