സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്
text_fieldsദമ്മാം: സൗദിയിലെ സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വിലേക്കർപ്പെടുത്തി. സൗദി പ്രസ് ഏജൻസി അറിയിച്ചതാണ് ഇക്കാര്യം.
ഒന്നര വർഷത്തിലധികം നീണ്ട ഇടവേളക്കുശേഷം വീണ്ടും സ്കൂളുകൾ തുറന്നതോടെ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശിക്കാൻ തവക്കാൽന ആപ്പിലെ അവരുടെ ആരോഗ്യസ്ഥിതി കാണിക്കാൻ സൗകര്യത്തിന് സ്മാർട്ട് ഫോണുകൾ കൈയിൽ വെക്കാൻ മന്ത്രാലയം അനുമതി നൽകിയിരുന്നു.
ഇൗ അനുമതിയാണ് ഇപ്പോൾ പിൻവലിച്ചത്. മൊബൈൽ ഫോൺ കുട്ടികൾ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നടപടി. ഫോണുകളുടെ ദുരുപയോഗം മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കപ്പെടാനും വിദ്യാർഥികളുടെ ശ്രദ്ധ പഠനകാര്യത്തിൽനിന്ന് തെന്നിമാറാനും സാധ്യതയുണ്ടെന്നും മന്ത്രാലയം നിരീക്ഷിക്കുന്നു. മൊബൈൽ ഫോൺ വിലക്കിയതോടെ തവൽക്കാനയിലെ ആരോഗ്യസ്ഥിതി മൊബൈലിൽ കാണിക്കുന്നതിന് പകരം ഇതിെൻറ പ്രിൻറഡ് കോപ്പി കൈയ്യിൽ കരുതാനാണ് കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്കൂളിൽ പ്രവേശിക്കുന്ന സമയത്ത് ഇൗ പ്രിൻറഡ് കോപ്പി കാണിക്കണം. കൂടാതെ 'തവക്കൽന'യുടെ വെബ് പോർട്ടലിൽനിന്ന് വിദ്യാർഥികളുടെ ദൈനംദിന ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചറിയാനും സ്കൂൾ അധികൃതരോട് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, സ്കൂളിൽ മറ്റ് ആവശ്യങ്ങൾക്ക് ഫോൺ ആവശ്യമാണെങ്കിൽ അധികൃതർ നിർദേശിക്കുന്നവർക്ക് കൈവശം വെക്കാം. ചികിത്സ വിവരങ്ങൾ മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള വിദ്യാർഥികൾക്കും ഇളവുണ്ട്. സ്കൂളിലും പരിസരത്തും മൊബൈൽ ഫോൺ കാമറ ഉപയോഗിച്ച് ഫോേട്ടായോ വിഡിയോ ചിത്രീകരിക്കാൻ പാടില്ല.
അത് വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ബാധകമാണ്. ഇത് നിയമലംഘനമായി കണക്കാക്കും. സ്കൂളുകളിൽ മൊബൈൽ ഉപയോഗിക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇത് കൃത്യമായി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാെണന്നും മന്ത്രാലയം പറഞ്ഞു. നിയമങ്ങൾ തെറ്റിച്ച് സ്കൂളുകളിൽ ഫോൺ ദുരുപയോഗം ചെയ്താൽ ഒരു വർഷം തടവും അഞ്ചുലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. ജോലിസ്ഥലങ്ങളിൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന രീതികളിൽ ഫോട്ടോഗ്രഫി, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ മറ്റുള്ളവരെ ഉപദ്രവിക്കൽ, പൊതു സദാചാരം ലംഘിക്കൽ, അല്ലെങ്കിൽ അത്തരത്തിലുള്ള എന്തെങ്കിലും പ്രസിദ്ധീകരിക്കൽ എന്നിവ കണക്കിലെടുത്താണ് പുതിയ വിലക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.