ആറുവർഷത്തിന് ശേഷം ഉസ്മാൻ നാട്ടിലേക്ക്; തുണയായത് അൽഅഹ്സ ഒ.ഐ.സി.സി
text_fieldsഅൽഅഹ്സ: രണ്ട് പതിറ്റാണ്ടിലേറെയായി അൽഅഹ്സയിലെ നിർമാണമേഖലയിൽ ജോലി ചെയ്യുന്ന തൃശൂർ വടക്കാഞ്ചേരി കടങ്ങോട്ട് സ്വദേശി ആക്കപ്പറമ്പിൽ വീട്ടിൽ കുഞ്ഞിപ്പു എന്ന ഉസ്മാൻ (58) ഒ.ഐ.സി.സിയുടെ തുണയിൽ നാട്ടിലേക്ക് മടങ്ങുന്നു. പ്രസിഡൻറ് ഫൈസൽ വാച്ചാക്കലിനോട് ഉസ്മാൻ തെൻറ പ്രയാസങ്ങൾ വിവരിച്ചതോടെയാണ് സഹായിക്കാൻ പ്രവർത്തകർ മുന്നോട്ട് വന്നത്.
ഭാര്യയും മൂന്ന് മക്കളുമടങ്ങിയ ഒരു നിർധന കുടുംബത്തിെൻറ ഏക ആശ്രയമാണ് താനെന്നും താമസരേഖ നാല് വർഷമായി കാലാവധി തീർന്നിരിക്കുന്നതിനാൽ കഴിഞ്ഞ ആറ് വർഷമായി നാട്ടിൽ പോയിട്ടില്ലെന്നും കലശലായ വിവിധ രോഗങ്ങൾ കാരണം ശരിയായ രീതിയിൽ ജോലിക്ക് പോവാനോ, മാസിക പിരിമുറുക്കം കാരണം സമാധാനത്തോടെ ഒന്നുറങ്ങാനോ പറ്റുന്നില്ലെന്നും ഉസ്മാൻ തെൻറ ദയനീയസ്ഥിതി വിവരിച്ചു.
ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ച് മാസം പിന്നിട്ടിരുന്നു. ഇന്ത്യൻ എംബസിയുമായും അൽഅഹ്സ ലേബർ ഓഫീസുമായും പ്രസാദ് കരുനാഗപ്പള്ളിയുടെ അവസരോചിതമായ ഇടപെടൽ കാരണം ഒരാഴ്ചകൊണ്ട് തന്നെ നിയമക്കുരുക്കുകളെല്ലാം അഴിച്ച് നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ നിന്നും ഫൈനൽ എക്സിറ്റും വാങ്ങി ഏറ്റവും അടുത്ത ദിവസം നാട്ടിലേക്ക് പോകും.
പ്രസിഡൻറ് ഫൈസൽ വാച്ചാക്കലും ജനറൽ സെക്രട്ടറി ഉമർ കോട്ടയിലിനും ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി എന്നിവർക്കും ഒ.ഐ.സി.സി പ്രവർത്തകർക്കും ഉസ്മാെൻറ കുടുംബം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.