തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുന്ന വിധിയെഴുത്ത് -വി.എസ്. ജോയ്
text_fieldsദമ്മാം: കോൺഗ്രസ് രാജ്യത്ത് നടപ്പാക്കിയ ജനാധിപത്യവും മതേതരത്വവും അതുപോലെ നിലനിന്ന് കാണണമെങ്കിൽ ഭിന്നിപ്പുകൾ മാറ്റിവെച്ച് കോൺഗ്രസിന്റെ കരങ്ങൾക്ക് ശക്തി പകരുകയാണ് ജനാധിപത്യ വിശ്വാസികളുടെ കടമയെന്ന് മലപ്പുറം ഡി.സി.ഡി പ്രസിഡൻറ് വി.എസ്. ജോയ് പറഞ്ഞു. ദമ്മാം ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ദമ്മാം ബദർ അൽ റാബി ഹാളിൽ സംഘടിപ്പിച്ച മതേതരത്വ ജാഗ്രത സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡൻറ് ഗഫൂർ വണ്ടൂർ അധ്യക്ഷത വഹിച്ചു. ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലീം ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ ‘മതേതരത്വ ഭാരതം കോൺഗ്രസ് വഴികളിലൂടെ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം പാർട്ടി പതാക ജില്ല പ്രസിഡൻറ് ഗഫൂർ വണ്ടൂരിനും ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരിക്കും നൽ വി.എസ്. ജോയ് നിർവഹിച്ചു.
ഒ.ഐ.സി.സി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല, സി. അബ്ദുൽ ഹമീദ്, കെ.പി.സി.സി ന്യൂനപക്ഷ സെൽ മലപ്പുറം ജില്ലാ വൈസ് ചെയർമാൻ സക്കീർ ഹുസൈൻ കണ്ണേത്ത്, റഫീക്ക് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, കരീം പരുത്തികുന്നൻ, ഷിജില ഹമീദ് എന്നിവർ സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ട്രഷറർ ഡൗക്കത്ത് വെള്ളില നന്ദിയും പറഞ്ഞു. അബ്ദുസ്സലാം അവതാരകനായിരുന്നു. ജില്ലകമ്മിറ്റി നേതാക്കളായ അബ്ബാസ് തറയിൽ, അഷ്റഫ് കൊണ്ടോട്ടി, ഷാഹിദ് കൊടിയേങ്ങൽ, സിദ്ദീഖ്, നഫീർ, ആസിഫ് താനൂർ, അൻവർ വണ്ടൂർ, നാദിർ, നിജാസ്, അബ്ദുല്ല തൊടിക, ഇക്ബാൽ മങ്കട, മുസ്തഫ ചേലക്കോടൻ, ഹാരിസ്, സി. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.