ലക്ഷണമില്ലെങ്കിൽ വാക്സിനെടുത്തവർക്ക് പരിശോധന വേണ്ട -ആരോഗ്യ മന്ത്രാലയം
text_fieldsജിദ്ദ: കേവിഡ് രോഗിയുമായി സമ്പർക്കമുണ്ടാവുമ്പോൾ രോഗലക്ഷണങ്ങളില്ലെങ്കിൽ വാക്സിനെടുത്ത ആൾക്ക് പരിശോധന വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം. വാക്സിൻ എടുക്കാത്ത വ്യക്തി നിർബന്ധമായും ക്വാറൻറീനിൽ കഴിയണം. നാലാമത്തെയോ അഞ്ചാമത്തെയോ ദിവസത്തിനു ശേഷം പരിശോധന നടത്തണം. രോഗലക്ഷണങ്ങളും അസുഖങ്ങളുമുള്ളവർക്ക് തത്മൻ ക്ലിനിക്കുകളിലോ വീട്ടിലിരുന്നോ പരിശോധന നടത്തണം. രണ്ട് ഡോസ് എടുത്തവർക്ക് രോഗബാധയുണ്ടായാൽ രണ്ടാമത്തെ ഡോസ് എടുത്ത് മൂന്ന് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് നേരിട്ട് എടുക്കാമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വിശദീകരിച്ച് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഇതുവരെ നൽകിയ കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 55 ദശലക്ഷത്തിലധികമായി. ഇതിൽ രണ്ട് ഡോസ് എടുത്തവരുടെ എണ്ണം 25.5 ദശലക്ഷത്തിലധികം വരും.
സമൂഹത്തെ സംരക്ഷിക്കുന്നതിൽ വാക്സിനുകളുടെ സ്വാധീനം വ്യക്തമാണെന്നും ഗുരുതരമായ കേസുകൾ കുറയ്ക്കുന്നതിന് സംഭാവന നൽകിയെന്നും അവർ ഊന്നിപ്പറഞ്ഞു. കോവിഡ് പ്രതിദിന കേസുകളുടെ വർധവിന് ലോകം ഇപ്പോഴും സാക്ഷ്യം വഹിക്കുന്നുണ്ട്. അതോടൊപ്പം വാക്സിനുകൾ നൽകുന്നതിനുള്ള ശ്രമങ്ങളും ഉൗർജ്ജിതമായി നടക്കുന്നുണ്ട്.
സൗദി അറേബ്യയിലെ കോവിഡ് തീവ്ര കേസുകൾ ചാഞ്ചാടുകയാണ്. ഇൗ ഘട്ടത്തിനു ശേഷം രോഗികളുടെ എണ്ണത്തിൽ കുറവ് വന്നത് വളരെ ശുഭാപ്തി വിശ്വാസം നൽകുന്നു. പ്രതിരോധ മുൻകരുതലുകൾ പാലിക്കേണ്ടതിെൻറ പ്രാധാന്യം ഇത് സ്ഥിരീകരിക്കുന്നു. നിർണായക സന്ദർഭങ്ങളിൽ വാക്സിനുകളുടെ ഫലവും ഞങ്ങൾ കാണുന്നു. വാക്സിൻ എടുക്കാൻ മടിക്കുന്നവർക്ക് അവ എത്രയുംവേഗം എടുക്കണമെന്ന് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.