കോവിഡ് പ്രതിരോധം : ഹസയിൽ കോവിഡ് വാക്സിനേഷൻ സെൻറർ സജ്ജമാവുന്നു
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് വാക്സിനേഷൻ സെൻറർ ഉടൻ പ്രവർത്തന സജ്ജമാകും.
സെൻററിെൻറ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും 90 ശതമാനത്തിലേറെയും പണികൾ പൂർത്തിയായെന്നും അധികൃതർ അറിയിച്ചു. ഒരാഴ്ചക്കുള്ളിൽതന്നെ ഉദ്ഘാടനം നിർവഹിക്കാനാവുമെന്നാണ് പ്രതീക്ഷ. അൽഅഹ്സ എയർപോർട്ട് ഹൈവേയിലുള്ള നാഷനൽ ഇൻഡസ്ട്രിയൽ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേർന്നാണ് സെൻറർ ഒരുക്കുന്നത്. ഇവിടെ മതിയായ വാഹന പാർക്കിങ് സൗകര്യങ്ങളും മറ്റു ഭൗതിക സംവിധാനങ്ങളും എളുപ്പത്തിൽ സജ്ജീകരിക്കാനാവും. ഹസയിലെ സെൻറർ യാഥാർഥ്യമാവുന്നതോടെ കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സ നഗരസഭയോട് ചേർന്നുള്ള സ്വദേശികൾക്കും താമസക്കാർക്കും കുത്തിവെപ്പ് എടുക്കൽ എളുപ്പമാവും. ജനുവരി രണ്ടാം വാരം സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് റബീഅ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും കൂടുതൽ വാക്സിനേഷൻ സെൻററുകൾ ത്വരിതഗതിയിൽ സംവിധാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് വാക്സിനുകൾക്ക് കൂടി സൗദി അനുമതി നൽകിയത്.
നേരത്തേ ഉണ്ടായിരുന്ന ഫൈസറിന് പുറമെ അസ്ട്രാസെനിക (AstraZeneca), മോഡോണ (Moderna) എന്നീ വാക്സിനുകൾക്കാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയത്. വാക്സിനുകളുടെ ഗുണ നിലവാരവും സുരക്ഷിതത്വവും പൂർണമായും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വിതരണം തുടങ്ങുന്നത്. മൂന്ന് പ്രമുഖ ആഗോള കമ്പനികളുടെ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്. ദേശീയ വാക്സിനേഷൻ പ്രചാരണ കാമ്പയിന് ഡിസംബർ 17ന് തുടക്കമാവുകയും ചെയ്തു. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വാക്സിൻ കാമ്പയിൻ നടത്തുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. 65 വയസ്സിന് മുകളിൽ ഉള്ളവർക്കും ആരോഗ്യപരമായ അപകട സാധ്യതയുള്ളവർക്കും ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിൽ 50 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ നൽകും.
മറ്റുള്ളവർക്ക് മൂന്നാം ഘട്ടത്തിലും കുത്തിവെപ്പ് എടുക്കാം. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂർത്തിയാക്കിയ ശേഷം രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം. ആരോഗ്യമന്ത്രാലയത്തിെൻറ സിഹ്വത്തീ ആപ് വഴിയാണ് രജിസ്റ്റര് ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.