Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ഗ​സ്​​റ്റ്​ ഒ​ന്നു...

ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ൽ സൗ​ദി​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​ം

text_fields
bookmark_border
ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ൽ സൗ​ദി​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​ം
cancel

ജി​ദ്ദ: സൗ​ദി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ദേ​ശി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യി സൗ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. ആ​ഗ​സ്​​റ്റ്​ ഒ​ന്ന് (ദു​ല്‍ഹ​ജ്ജ് 22) മു​ത​ൽ വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കു​മാ​ത്രം പ്ര​വേ​ശ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ മേ​ഖ​ല​ക​ൾ ഇ​വ​യാ​ണ്:

-രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കോ വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കോ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ.

-വ്യാ​പാ​ര, വാ​ണി​ജ്യ, സാം​സ്‌​കാ​രി​ക, വി​നോ​ദ, കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​നും.

-വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന്.

-പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്.

ആ​ഗ​സ്​​റ്റ്​ ഒ​ന്ന് മു​ത​ൽ രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ ഹാ​ജ​രാ​ക​ണം. ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ൽ പ​ഠ​നം ആ​രം​ഭി​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ, ഏ​തൊ​ക്കെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി ആ​ലോ​ചി​ച്ച്​ തീ​രു​മാ​നി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തു​ള്ള മു​ഴു​വ​ൻ വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും സൗ​ദി അ​റേ​ബ്യ അം​ഗീ​ക​രി​ച്ച വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്ക​ല്‍ നി​ര്‍ബ​ന്ധ​മാ​ണ്.

ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ല്‍ എ​ല്ലാ വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും 'ത​വ​ക്ക​ല്‍നാ ആ​പ്ലി​ക്കേ​ഷ​ന്‍' ഉ​പ​യോ​ഗി​ക്ക​ലും നി​ര്‍ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് മു​ൻ​ക​രു​ത​ലി​െൻറ ഭാ​ഗ​മാ​യ മാ​സ്‌​ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, കൈ​ക​ള്‍ ശു​ചീ​ക​രി​ക്ക​ൽ തു​ട​ങ്ങി​യ​വ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന് നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ട​ക​ളി​ലും മാ​ളു​ക​ളി​ലും പ​രി​ശോ​ധ​ന ക​ടു​പ്പി​ക്കാ​ൻ നി​ർ​ദേ​ശം

ജി​ദ്ദ: തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മാ​ർ​ക്ക​റ്റു​ക​ൾ, ഷോ​പ്പി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ, ഭ​ക്ഷ്യ​വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഫീ​ൽ​ഡ്​ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കാ​ൻ​ മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യ ഭ​വ​ന​മ​ന്ത്രി മാ​ജി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ഹു​ഖൈ​ൽ നി​ർ​ദേ​ശം ന​ൽ​കി. വി​വി​ധ മേ​ഖ​ല​ക​ളി​ലെ മേ​യ​ർ​മാ​ർ, മ​ന്ത്രാ​ല​യ​ത്തി​െൻറ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി വി​ഡി​യോ വ​ഴി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ലാ​ണ്​ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. ​

പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്​​ക​ര​ണം തു​ട​രാ​നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​െൻറ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​യി ​പ്ര​വ​ർ​ത്തി​ച്ച മു​നി​സി​പ്പ​ൽ, ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. വി​ക​സ​നം കൈ​വ​രി​ക്കാ​നും സേ​വ​ന​ങ്ങ​ൾ മി​ക​ച്ച​താ​ക്കാ​നും എ​ല്ലാ​വ​രും ശ്ര​മ​ങ്ങ​ൾ ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റ​മ​ദാ​നി​ൽ 5,75,000 ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​ങ്ങ​ളും ആ​രോ​ഗ്യ​മു​ൻ​ക​രു​ത​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും പാ​ലി​ക്കാ​ത്ത 7,000 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇൗ​ദു​ൽ​ഫി​ത്​​ർ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ 35,872 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും 360 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു. ഭ​വ​ന​മേ​ഖ​ല​യി​ലും വ​ലി​യ വി​ക​സ​ന​ത്തി​നാ​ണ്​ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. 2017ൽ ​ഭ​വ​നം ല​ഭി​ച്ച സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ളു​ടെ അ​നു​പാ​തം 47 ശ​ത​മാ​ന​മാ​യി​രു​ന്നു. 2020ൽ 60 ​ശ​ത​മാ​ന​മെ​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccination
News Summary - Vaccination in more areas of Saudi Arabia from August 1 Required
Next Story