വാക്സിനേഷൻ: മുൻഗണന ഉപയോഗപ്പെടുത്തി നിരവധി പ്രവാസികൾ
text_fieldsറിയാദ്: യാത്രവിലക്ക് കാരണം മടങ്ങാനാകാത്ത പ്രവാസികൾക്ക് വാക്സിനേഷൻ വിതരണത്തിൽ സർക്കാർ കൊണ്ടുവന്ന മുൻഗണന നിരവധി പ്രവാസികൾക്ക് ഗുണം ചെയ്തു.
വാക്സിനേഷൻ ലഭിക്കാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു പ്രവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര, കേരള സർക്കാറുകൾ പ്രവാസികൾക്ക് മുൻഗണന നൽകി ഉത്തരവ് ഇറക്കുകയായിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് തൊട്ടടുത്ത ദിവസം തന്നെ മുൻഗണനാ ക്രമത്തിൽ വാക്സിനേഷൻ ലഭിച്ചു.
സൗദിയിലേക്ക് മടങ്ങാൻ വാക്സിൻ നിർബദ്ധമായിരിക്കുന്ന സാഹചര്യത്തിൽ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിക്കുന്ന കോവീഷീൽഡ് വാക്സിൻ നൽകുകയാണ് ആരോഗ്യ വകുപ്പ്.
ഈ സൗകര്യം ഇതിനകം നിരവധി പ്രവാസികളാണ് ഉപയോഗപ്പെടുത്തിയത്. വിദേശത്തു ജോലിക്കും പഠന ആവശ്യങ്ങൾക്കും യാത്രചെയ്യുന്നവർക്കാണ് മുൻഗണന നൽകാൻ സർക്കാർ തീരുമാനിച്ചത്. പാസ്പോർട്ട് നമ്പർ രജിസ്ട്രേഷന് ഉൾപെടുത്തിയതും പ്രവാസികൾക്ക് ആശ്വാസമായി. സൗദിയിൽനിന്ന് ആദ്യ ഡോസ് സ്വീകരിച്ചവർക്കും ഇന്ത്യയിൽനിന്ന് സെക്കൻഡ് ഡോസ് സ്വീകരിക്കാൻ ഇതു വഴി കഴിയുന്നുണ്ട്.
രണ്ടു ഡോസുകളും പൂർത്തീകരിച്ചവർക്ക് മടക്കയാത്രയിൽ സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറൻ ആവശ്യമില്ല എന്നതും പ്രവാസികൾക്ക് ഏറെ ഗുണകരമായി. യാത്രയിൽ വാക്സിൻ സ്വീകരിച്ചതിെൻറ സാക്ഷ്യപത്രം ആരോഗ്യ വകുപ്പിെൻറ സൈറ്റുകളിൽ നിന്ന് ഡൗൺലൗഡ് ചെയ്യാനുമുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.