പ്രവാസികൾക്ക് വാക്‌സിനേഷന്‍ മുൻഗണന; അപേക്ഷിക്കേണ്ടതിങ്ങനെ
text_fieldsറിയാദ്: കേരളത്തിൽ 18 മുതല്‍ 45 വയസ്സുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യ വകുപ്പിെൻറ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേകം ലിങ്കും നിലവിൽ വന്നു. വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിെൻറ രീതികൾ ഇങ്ങനെയാണ്:
പ്രാഥമികമായി www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യുക. ശേഷം പ്രവാസി മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Disclaimer എന്ന മെസേജ് ബോക്സ് ക്ലോസ് ചെയ്യുക.
നാട്ടിലുള്ള മൊബൈൽ നമ്പർ എൻറർ ചെയ്ത് Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നൽകുന്ന മൊബൈൽ നമ്പറിൽ ഉടൻ ആറ് അക്ക OTP നമ്പർ മെസേജ് ആയി വരും. ഈ നമ്പർ Enter OTP എന്ന ബോക്സിൽ എൻറർ ചെയ്യുക, Verify എന്നതിൽ ക്ലിക്ക് ചെയ്യുക.
OTP Verified എന്ന മെസേജ് വന്നാൽ OK ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിലേക്ക് പ്രവേശിക്കാം.ഫോമിൽ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, യോഗ്യത വിഭാഗം (ഇവിടെ Going Abroad എന്ന് സെലക്ട് ചെയ്യുക), ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം എന്നിവ പൂരിപ്പിക്കുക.
ശേഷം വരുന്ന Supporting Documents എന്നതിന് താഴെ രണ്ട് ഫയലുകൾ അപ്‌ലോഡ് ചെയ്യണം. ഇതിൽ ആദ്യം പാസ്പോർട്ടിെൻറ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ പേജായി കോപ്പി എടുത്തു ആ ഫയലും രണ്ടാമത്തേതിൽ പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്. ഓരോ ഫയലുകളും PDF/JPG എന്നീ ഫോർമാറ്റിൽ 500 kb യിൽ താഴെ ഫയൽ സൈസ് ഉള്ളതായിരിക്കണം.
അവസാനമായി നേരത്തെ കോവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യുമ്പോള്‍ ലഭിച്ച 14 അക്ക COWIN റഫറന്‍സ് ഐഡി എൻറർ ചെയ്യണം. ഇതിന് ശേഷം Submit ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.