വാക്സിൻ ചലഞ്ച്: മൂന്നാം ഘട്ടത്തിൽ മൂവായിരത്തിലധികം ഡോസ് വാഗ്ദാനവുമായി കേളി
text_fieldsറിയാദ്: കോവിഡ് വാക്സിൻ ചലഞ്ചിെൻറ ഭാഗമായി കേളി കലാസാംസ്കാരിക വേദി മൂന്നാം ഘട്ടം മൂവായിരത്തിലധികം ഡോസ് വാക്സിൻകൂടി നൽകും.കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇടതുപക്ഷ സർക്കാറിനെ സഹായിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കോവിഡ് വാക്സിൻ ചലഞ്ചിെൻറ ഭാഗമായി വാക്സിനുകൾക്കുള്ള തുക കേരള സർക്കാറിനെ ഏപെിക്കാൻ കേളി തുടക്കമിട്ടത്.
കേരള ജനതയോടൊപ്പം പ്രവാസികളും ഒറ്റക്കെട്ടായി ഉണ്ടെന്നറിയിക്കാനാണ് കേളിയുടെ നേതൃത്വത്തിൽ വാക്സിൻ ചലഞ്ചിൽ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.
കേളി അംഗങ്ങളിൽനിന്നും മറ്റു സമാന മനസ്കരായ പ്രവാസികളിൽ നിന്നുമാണ് വാക്സിൻ ചലഞ്ചിലേക്ക് കേളി തുക സമാഹരിക്കുന്നത്. 2021 ഏപ്രിൽ 22 മുതൽ 30 വരെ ഒന്നാം ഘട്ടമായി 1131 ഡോസ് വാക്സിനും മേയ് 2 മുതൽ 28 വരെയുള്ള രണ്ടാം ഘട്ടത്തിൽ 2101 ഡോസ് വാക്സിന് തത്തുല്യമായ തുകയുമാണ് കേളി സംഭാവന ചെയ്തത്. ജൂൺ ഒന്നു മുതൽ 18 വരെയുള്ള തീയതികളിൽ മൂവായിരത്തിലധികം ഡോസ് വാക്സിൻ ലക്ഷ്യമിട്ട് 'കോവിഡ് വാക്സിൻ 3000+' എന്ന കാമ്പയിൻ ആണ് കേളി നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും പരിപൂർണമായും വിജയിപ്പിക്കാൻ സഹകരിച്ച പ്രവാസികൾ കേളിയുടെ മൂന്നാംഘട്ട വാക്സിൻ ചലഞ്ചും വൻ വിജയമാക്കുമെന്ന് കേളി സെക്രേട്ടറിയറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.